ETV Bharat / sports

താരമൂല്യത്തിൽ കോലി തന്നെ കിങ് ; വനിതകളിൽ ദീപികയെ പിൻതള്ളി ആലിയ - Actor Ranveer Singh become the second most valuable celebrity in India

185.7 മില്യൺ ഡോളറാണ് 2021ൽ കോലിയുടെ താരമൂല്യം, പട്ടികയിൽ ഏറ്റവുമധികം നേട്ടം കൈവരിച്ചത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി

Kohli retains top spot as most valued celebrity brand  Kohli most valued celebrity brand in india  താരമൂല്യത്തിൽ കോലി തന്നെ കിങ്  ഇന്ത്യയിൽ ഏറ്റവുമധികം താരമൂല്യം കോലിക്ക്  ബ്രാൻഡ് വാല്യു കോലി  Actor Ranveer Singh become the second most valuable celebrity in India  Actor Alia Bhat at fourth rank as most valued celebrity brand
താരമൂല്യത്തിൽ കോലി തന്നെ കിങ്; വനിതകളിൽ ദീപികയെ പിൻതള്ളി ആലിയ
author img

By

Published : Mar 29, 2022, 6:12 PM IST

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയെങ്കിലും രാജ്യത്ത് ഏറ്റവുമധികം താരമൂല്യമുള്ള സെലിബ്രിറ്റി കിങ് കോലി തന്നെ. 2020നെ അപേക്ഷിച്ച് തന്‍റെ മൂല്യത്തിൽ അഞ്ച് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 185.7 മില്യൺ ഡോളറോടെ(1,400 കോടി) കോലി തന്നെയാണ് നമ്പർ വണ്‍. 2020ൽ 237.7 മില്യൺ ഡോളറായിരുന്നു താരത്തിന്‍റെ ബ്രാൻഡ് മൂല്യം.

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം ബ്രാന്‍റ് വാല്യുവുള്ള രണ്ടാമത്തെ താരം എന്ന നേട്ടം ബോളിവുഡ് സൂപ്പർ താരം രണ്‍വീർ സിങ് സ്വന്തമാക്കി. 158.3 മില്യൺ ഡോളറാണ് താരത്തിന്‍റെ ബ്രാൻഡ് വാല്യു. സൂപ്പർ താരം അക്ഷയ്‌ കുമാറിനെ പിൻതള്ളിയാണ് താരം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്നാം സ്ഥാനത്തുള്ള അക്ഷയ്‌ കുമാറിന്‍റെ ബ്രാൻഡ് വാല്യു 139.6 മില്യൺ ഡോളറാണ്.

റാണിയായി ആലിയ : പട്ടികയിൽ നാലാം സ്ഥാനത്തും വനിതകളിൽ ഒന്നാം സ്ഥാനത്തുമുള്ളത് ബോളിവുഡ് നടി ആലിയ ഭട്ടാണ്. 68.1 മില്യൻ ഡോളറാണ് താരത്തിന്‍റെ ബ്രാൻഡ് മൂല്യം. 61.2 മില്യൻ ഡോളറുമായി ഇന്ത്യൻ മുൻ നായകൻ എം.എസ് ധോണിയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. 2022ൽ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്നു ധോണി. 54.2 മില്യൻ ഡോളറുമായി ബിഗ്‌ ബി അമിതാഭ് ബച്ചനാണ് പട്ടിയിൽ ആറാം സ്ഥാനത്ത്.

51.6 മില്യൺ ഡോളറുമായി ഏഴാം സ്ഥാനത്തുള്ള ദീപിക പദുകോണാണ് വനിതകളിൽ ആലിയയ്‌ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 51.6 മില്യൻ ഡോളറുമായി സൽമാൻ ഖാൻ എട്ടാം സ്ഥാനത്തും, 49.3 മില്യൻ ഡോളറുമായി ആയുഷ്‌മാൻ ഖുറാന ഒൻപതാം സ്ഥാനത്തും, 48.5 മില്യൻ ഡോളറുമായി ഹൃത്വിക് റോഷൻ 10ാം സ്ഥാനത്തുമാണ്.

ALSO READ: തമിഴ്‌നാട്ടിൽ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ; 2024ഓടെ ചെന്നൈയിൽ ഷോപ്പിങ് മാൾ

മുൻ വർഷങ്ങളിൽ നിന്ന് അപേക്ഷിച്ച് കൊവിഡ് കാലഘട്ടത്തിൽ വൻകിട കമ്പനികളും ബ്രാൻഡുകളും സോഷ്യൽ മീഡിയയേയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളേയും പരസ്യത്തിനായി കൂടുതൽ ഉപയോഗിച്ചതായി ഡഫ് ആൻഡ് ഫെൽപ്‌സിന്‍റെ തലവനായ വരുൺ ഗുപ്ത പറഞ്ഞു. ഇപ്പോഴും ടെലിവിഷൻ തന്നെയാണ് പരസ്യങ്ങൾക്കായി ഏറ്റവുമധികം ഉപയോഗിക്കുന്നതെങ്കിലും ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.