ബെംഗളൂരു : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി കര്‍ണാടക-ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം കെഎല്‍ രാഹുല്‍ (KL Rahul Visited Two Temples In Dakshina Kannada). കുക്കെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും (Sri Subrahmanya Swamy Temple Kukke) സൗത്തഡ്‌ക ശ്രീ മഹാഗണപതി ക്ഷേത്രത്തിലുമാണ് (Sowthadka Shri Mahaganapati Temple) കെഎല്‍ രാഹുല്‍ ഇന്നലെ (ജനുവരി 17) സന്ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ താരം പ്രത്യേക പൂജകളും നടത്തിയായിരുന്നു മടങ്ങിയത്.
കുക്കെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ താരത്തെ കാണാന്‍ നിരവധി ആരാധകരും തടിച്ചുകൂടി. ക്ഷേത്രം ജീവനക്കാരോട് ഉള്‍പ്പടെ സംസാരിച്ച താരം ആരാധകരോടൊപ്പം ചിത്രങ്ങളും പകര്‍ത്തിയാണ് മടങ്ങിയത്. സൗത്തഡ്‌ക ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ താരത്തെ ആദരിക്കുകയും ചെയ്‌തിരുന്നു. ഈ ക്ഷേത്രങ്ങളില്‍ എത്തുന്നതിന് മുന്‍പ് ഉഡുപ്പിയിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിലും രാഹുല്‍ ദര്‍ശനം നടത്തിയിരുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം നിലവില്‍ നാട്ടിലാണ് താരം. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഏകദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് താരം തിരികെ നാട്ടിലെത്തിയത്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക. ജനുവരി 25നാണ് പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെതിരെ കളിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കെ എല്‍ രാഹുല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്.
-
KL Rahul visited Sri Mookambika Temple in Udupi for the blessings of Goddess Mookambika Devi. pic.twitter.com/NjtDnaqKlm
— Mufaddal Vohra (@mufaddal_vohra) January 17, 2024 " class="align-text-top noRightClick twitterSection" data="
">KL Rahul visited Sri Mookambika Temple in Udupi for the blessings of Goddess Mookambika Devi. pic.twitter.com/NjtDnaqKlm
— Mufaddal Vohra (@mufaddal_vohra) January 17, 2024KL Rahul visited Sri Mookambika Temple in Udupi for the blessings of Goddess Mookambika Devi. pic.twitter.com/NjtDnaqKlm
— Mufaddal Vohra (@mufaddal_vohra) January 17, 2024
എന്നാല്‍, പരമ്പരയില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലാകും താരം കളിക്കുക എന്നാണ് ടീം പ്രഖ്യാപനത്തിന് ശേഷം ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടെസ്റ്റ് പരമ്പരയിലും കഴിഞ്ഞ ഏകദിന ലോകകപ്പിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പറുടെ റോളില്‍ കളിക്കാനിറങ്ങിയത്.
Read More : ടെസ്റ്റില്‍ 'പഴയ റോളിലേക്ക്' വീണ്ടും കെഎല്‍ രാഹുല്‍, അവസരം കാത്ത് മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍
നിലവില്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാത്രമാണ് താരത്തെ വിക്കറ്റ് കീപ്പര്‍ റോളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിക്കറ്റ് കീപ്പിങ് ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ബിസിസിഐ പദ്ധതിയിടുന്നത്.