ETV Bharat / sports

KL Rahul | ദക്ഷിണാഫ്രിക്കയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍

author img

By

Published : Dec 18, 2021, 8:52 PM IST

ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ബിസിസിഐ

KL Rahul to don vice-captaincy hat for Test series against SA  South Africa vs India  KL Rahul  കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍  ഇന്ത്യ-ദക്ഷിണാഫ്രിക്ക  കെല്‍ രാഹുല്‍
KL Rahul: ദക്ഷിണാഫ്രിക്കയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായി കെഎല്‍ രാഹുലിനെ നിയമിച്ചു. ബിസിസിഐയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത രോഹിത് ശർമ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ സ്ഥാനത്തേക്ക് രാഹുലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടീമിലുണ്ടെങ്കിലും സ്ഥാനം നൽകാൻ ബിസിസിഐക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ടീമിന്‍റെ ഭാവി കൂടി മുന്‍ നിര്‍ത്തിയാണ് രാഹുലിന്‍റെ തെരഞ്ഞെടുപ്പെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുണ്ട്.

also read: ആഷസ്‌ : അഡ്‌ലെയ്‌ഡിലും പിടിമുറുക്കി ഓസീസ് ; ഇംഗ്ലണ്ടിനെതിരെ 282 റണ്‍സ് ലീഡ്

ലോക ടെസ്റ്റ്‌ ചമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കുക. ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലാണ് ആദ്യ മത്സരം.

അതേസമയം പരിശീലനത്തിനെതിരെ പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്‌ച ബിസിസിഐ അറിയിച്ചിരുന്നു. രോഹിത്തിന് പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.