ബെംഗളൂരു: ആരാധകനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. കര്‍ണാടകയിലെ പ്രശസ്‌തമായ ഘടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ താരം എത്തിയപ്പോഴാണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് കെ.എല്‍ രാഹുലിനൊപ്പെം സെല്‍ഫി പകര്‍ത്താനായി ഒരു കുട്ടി ക്രിക്കറ്റ് ആരാധകന്‍ എത്തിയത്.
എന്നാല്‍ കുട്ടിയുടെ ആവശ്യം പരിഗണിക്കാതെ ക്രിക്കറ്റ് താരം അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കെ.എല്‍ രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവിനൊരുങ്ങുന്ന താരം വിവിധ പൂജകള്‍ക്കായാണ് ക്ഷേത്രത്തിലെത്തിയത്.
ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ കൊവിഡ് ബാധയെ തുടര്‍ന്നാണ് താരത്തിന്‍റെ ടീമിലേക്കുള്ള മടങ്ങി വരവ് വൈകിയത്.