പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ജയങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റിനായിരുന്നു ടീം ഇന്ത്യ തകര്‍ത്തെറിഞ്ഞത് (India vs Bangladesh Match Result). ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ (Virat Kohli) സെഞ്ച്വറി മികവില്‍ 51 പന്ത് ശേഷിക്കെയായിരുന്നു ടീം ഇന്ത്യ മറികടന്നത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരവെ മറുപടി ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ റണ്‍ ചേസ് അനായാസമാക്കിയത്. ബംഗ്ലാ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിച്ച രോഹിത് 40 പന്തില്‍ 48 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴ് ഫോറും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു ഇന്ത്യന്‍ നായകന്‍റെ ഇന്നിങ്സ് (Rohit Sharma Score Against Bangladesh).
ഈ പ്രകടനത്തോടെ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തേക്ക് എത്താനും രോഹിത് ശര്‍മയ്‌ക്ക് സാധിച്ചു. ഇതുവരെ നാല് മത്സരം കളിച്ച ഇന്ത്യന്‍ നായകന്‍ 66.25 ശരാശരിയില്‍ 265 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത് (Rohit Sharma Stats In Cricket World Cup 2023). 137.30 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന രോഹിത് ടീമില്‍ മറ്റ് ബാറ്റര്‍മാരുടെ ജോലി എളുപ്പമാക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരായ മത്സര ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul) അഭിപ്രായപ്പെട്ടിരുന്നു.
'ബൗളര്‍മാരെ അടിച്ചുപറത്തണം എന്ന ചിന്താഗതിയോടെയാണ് രോഹിത് ക്രീസിലേക്ക് എത്തുന്നതെന്ന് ഞാന്‍ കരുതുന്നില്ല. വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ബാറ്ററാണ് രോഹിത്. തന്‍റെ ഇന്നിങ്സ് എങ്ങനെ വേഗം കൂട്ടണമെന്ന് അദ്ദേഹത്തിന് കൃത്യമായി തന്നെ അറിയാം.
കുറച്ച് ബൗണ്ടറികള്‍ നേടിക്കഴിഞ്ഞാല്‍ ബൗളര്‍മാര്‍ക്കെതിരെ എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് രോഹിതിനറിയാം. പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകള്‍ ഉപയോഗിച്ചാണ് രോഹിത് പലപ്പോഴും റണ്‍സ് കണ്ടെത്താറുള്ളത്.
പവര്‍പ്ലേയില്‍ രോഹിത് നടത്തുന്ന പ്രകടനങ്ങള്‍ പലപ്പോഴും ഞങ്ങളുടെ ജോലി എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അത് നമുക്ക് കാണാനും സാധിച്ചതാണ്' - കെഎല്‍ രാഹുല്‍ പറഞ്ഞു (KL Rahul About Rohit Sharma Batting).