മുംബൈ: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം വരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ ഏകദിന മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുക എന്ന് ബിസിസിഐ അറിയിച്ചു. ജനുവരി 15നാണ് മത്സരം. കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരമാണ് തിരുവനന്തപുരത്ത് അവസാനം നടന്നത്.
അതേസമയം വരാനിരിക്കുന്ന ഹോം സീസണ്‍ മത്സരങ്ങളുടെ തീയതിയും ബിസിസിഐ പുറത്തുവിട്ടു. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായി നടക്കുന്ന മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളോടെയാണ് ഇന്ത്യയുടെ അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഹോം സീസണ്‍ ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ജനുവരി മൂന്നിന് ആരംഭിക്കുന്ന ഹോം സീസണ്‍ മാര്‍ച്ച് 22ന് ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന ഏകദിന മത്സരത്തോടെയാണ് അവസാനിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ടി20 പരമ്പരയാണ് നടക്കുക. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ മത്സരം. അഞ്ചിന് രണ്ടാം മത്സരം പൂനെയിലും പരമ്പരയിലെ അവസാന ടി20 ഏഴിന് രാജ്‌കോട്ടിലും നടക്കും.
-
🚨 NEWS 🚨: BCCI announces schedule for Mastercard home series against Sri Lanka, New Zealand & Australia. #TeamIndia | #INDvSL | #INDvNZ | #INDvAUS | @mastercardindia
— BCCI (@BCCI) December 8, 2022 " class="align-text-top noRightClick twitterSection" data="
More Details 🔽https://t.co/gEpahJztn5
">🚨 NEWS 🚨: BCCI announces schedule for Mastercard home series against Sri Lanka, New Zealand & Australia. #TeamIndia | #INDvSL | #INDvNZ | #INDvAUS | @mastercardindia
— BCCI (@BCCI) December 8, 2022
More Details 🔽https://t.co/gEpahJztn5🚨 NEWS 🚨: BCCI announces schedule for Mastercard home series against Sri Lanka, New Zealand & Australia. #TeamIndia | #INDvSL | #INDvNZ | #INDvAUS | @mastercardindia
— BCCI (@BCCI) December 8, 2022
More Details 🔽https://t.co/gEpahJztn5
ജനുവരി 10, 12, 15 തീയതികളിലാണ് ലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങള്‍. ആദ്യ മത്സരം ഗുവാഹത്തിയിലും രണ്ടാം മത്സരം കൊല്‍ക്കത്തയിലുമാണ് നടക്കുക. പരമ്പരയിലെ അവസാന മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.
പിന്നാലെ ജനുവരി 18 മുതലാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദ്, റായ്‌പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായാണ് പരമ്പരയിലെ ഏകദിന മത്സരങ്ങള്‍. 18, 21, 24 തീയതികളിലായാണ് കിവീസിനെതിരായ പോരാട്ടങ്ങള്‍.
ജനുവരി 27 മുതലാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ജനുവരി 29, ഫെബ്രുവരി 1 തീയതികളിലായി ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും. റാഞ്ചി, ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുക.
ഓസ്‌ട്രേലിയന്‍ ടീമിനെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഫെബ്രുവരി ഒമ്പതിനാണ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍.
കങ്കാരുപ്പടയ്‌ക്കെതിരായ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ്‍ അവസാനിക്കുന്നത്. മാര്‍ച്ച് 17ന് മുംബൈയിലാണ് ആദ്യ മത്സരം. 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.