ന്യൂഡല്‍ഹി: ദേശീയ ടീമിനായി കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഐപിഎല്ലിനാണ് രാജ്യത്തെ ക്രിക്കറ്റ് താരങ്ങള്‍ മുന്‍ഗണ നല്‍കുന്നതെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. ടി20 ലോകകപ്പിൽ സംഭവിച്ച തെറ്റുകൾ ഒഴിവാക്കാൻ മികച്ച പദ്ധതികള്‍ തയ്യാറാക്കേണ്ട ബാധ്യത ബിസിസിഐക്കാണെന്നും കപില്‍ പറഞ്ഞു.
''താരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ ഐപിഎല്ലിന് മുൻഗണന നൽകുമ്പോൾ, നമുക്ക് എന്താണ് പറയാൻ കഴിയുക? രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ കളിക്കാർ അഭിമാനിക്കണം. അവരുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല, അതിനാൽ കൂടുതൽ പറയാൻ കഴിയില്ല'' 62കാരമായ കപില്‍ പറഞ്ഞു.
''ഫ്രാഞ്ചൈസി ക്രിക്കറ്റിനേക്കാള്‍ രാജ്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎൽ ക്രിക്കറ്റ് കളിക്കരുത് എന്ന് ഞാൻ പറയുന്നില്ല. ടീമിനെ കുടുതല്‍ മെച്ചപ്പെടുത്താന്‍ മത്സരങ്ങളെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യേണ്ട ഉത്തരവാദിത്തം ഇപ്പോൾ ബിസിസിഐയിലാണ്.
also read: 'പുരസ്‌ക്കാരങ്ങള്‍ പ്രചോദനമാണ്'; പത്മഭൂഷൺ സ്വീകരിച്ച് പിവി സിന്ധു
ഈ ടൂർണമെന്‍റില്‍ നമ്മള്‍ക്ക് സംഭവിച്ച തെറ്റുകള്‍ വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠം. ലോകകപ്പില്‍ നിന്നും പുറത്തായതിനാല്‍ ഇന്ത്യൻ ടീമിന്‍റെ മുഴുവൻ ക്രിക്കറ്റും കഴിഞ്ഞു എന്നര്‍ഥമില്ല. ഇത് ഭാവിയിലേക്ക് നോക്കേണ്ട സമയമാണ്'' കപില്‍ കൂട്ടിച്ചേര്‍ത്തു.