മുംബൈ: ഇന്ത്യൻ ടീമിൽ നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിലും വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. പ്രശ്‌ന പരിഹാരത്തിനായി ഇരുവരും ഒരുമിച്ച് ഇരുന്നോ അല്ലാതയോ ചർച്ചകൾ നടത്തണമെന്നും കപിൽ ദേവ് ആവശ്യപ്പെട്ടു.
ക്യാപ്‌റ്റനാകുന്ന തുടക്കകാലത്ത് നമ്മൾ ആവശ്യപ്പെടുന്ന ടീമിനെ തന്നെ ലഭിക്കും. എനിക്കും അങ്ങനെതന്നെയായിയിരുന്നു. എന്നാൽ പിന്നീട് നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിക്കണം എന്നില്ല. അതിന്‍റെ പേരിൽ ക്യാപ്‌റ്റൻ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല.
കോലി അതിനാലാണ് രാജിവെച്ചതെങ്കിൽ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അദ്ദേഹം ഗംഭീര കളിക്കാരനാണ്. അദ്ദേഹം ഇനിയും കൂടുതൽ റണ്‍സ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, കപിൽ ദേവ് പറഞ്ഞു.
ടെസ്റ്റ് ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത് കോലിയുടെ വ്യക്‌തിപരമായ തീരുമാനമാണ്. അതിനെ നമ്മൾ ബഹുമാനിക്കണം. കോലി ക്യാപ്‌റ്റനായിരുന്നപ്പോൾ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒന്നാമതെത്തി. വിദേശ രാജ്യങ്ങളിൽ പരമ്പര ജയിക്കാനും നമുക്കായി. കപിൽ ദേവ് കൂട്ടിച്ചേർത്തു.
ALSO READ: ഐഎസ്‌എല്‍: മുംബൈ- നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍
കഴിഞ്ഞ അഞ്ച് മാസക്കാലമായി ക്യാപ്‌റ്റൻസി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റിൽ പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. ടി20 നായകസ്ഥാനത്തു നിന്ന് ഒഴിഞ്ഞതിന് പിന്നാലെ കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്നും ബിസിസിഐ നീക്കിയിരുന്നു. പിന്നാലെ താരം ടെസ്റ്റ് ക്യാപ്‌റ്റസിയും രാജിവെച്ചിരുന്നു.