സിഡ്‌നി : ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനത്തോടെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യരെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ശ്രേയസ് ടെസ്റ്റ് ക്യാപ്പണിയുന്ന വീഡിയോ പങ്കുവച്ച് ട്വിറ്ററിലൂടെയാണ് പോണ്ടിങ്ങിന്‍റെ അഭിനന്ദനം. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറാണ് ശ്രേയസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.
'ഏതാനും വര്‍ഷങ്ങളായി ചെയ്ത അധ്വാനമെല്ലാം കാണുമ്പോള്‍ ഇത് നിനക്ക് തീര്‍ച്ചയായും അര്‍ഹതപ്പെട്ടതാണ്, ഇതൊരു തുടക്കം മാത്രമാണ്. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു.' പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു.
-
Having seen all the work you've put in over the last few years, very well deserved and only the beginning for you mate. Proud of you @ShreyasIyer15. https://t.co/Tnb3xZNXhX
— Ricky Ponting AO (@RickyPonting) November 25, 2021 " class="align-text-top noRightClick twitterSection" data="
">Having seen all the work you've put in over the last few years, very well deserved and only the beginning for you mate. Proud of you @ShreyasIyer15. https://t.co/Tnb3xZNXhX
— Ricky Ponting AO (@RickyPonting) November 25, 2021Having seen all the work you've put in over the last few years, very well deserved and only the beginning for you mate. Proud of you @ShreyasIyer15. https://t.co/Tnb3xZNXhX
— Ricky Ponting AO (@RickyPonting) November 25, 2021
2020ല്‍ ശ്രേയസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് നയിച്ചപ്പോള്‍ പരിശീലകനായി പോണ്ടിങ്ങും കൂടെയുണ്ടായിരുന്നു. അതേസമയം 2017ല്‍ താരം ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റം നടത്തിയെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തുന്ന 303ാമത്തെ പുരുഷ താരമാണ് ശ്രേയസ്.
മുംബൈക്കായി ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച താരത്തിന് മികച്ച റെക്കോഡാണുള്ളത്. 54 മത്സരങ്ങളില്‍ നിന്ന് 52.18 ശരാശരിയില്‍ 4592 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 12 സെഞ്ച്വറികളുടെ അകമ്പടിയോടെയാണിത്.
also read: Indonesia Open : ഇന്തോനേഷ്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി സിന്ധു
India vs New Zealand കാണ്‍പൂര്‍ ടെസ്റ്റില്‍ കിവീസിനെതിരെ പതറിയ ഇന്ത്യയെ മികച്ച പ്രകടനത്തോടെ സുരക്ഷിത നിലയിലെത്തിക്കാന്‍ ശ്രേയസിനായി. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയോടൊപ്പം 113 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. നിലവില്‍ 75 റണ്‍സുമായി ശ്രേയസും 50 റണ്‍സുമായി ജഡേജയും പുറത്താവാതെ നില്‍ക്കുകയാണ്.