ETV Bharat / sports

Kane Williamson May Play Against Bangladesh | ന്യൂസിലൻഡിന് ആശ്വാസവാർത്ത ; വില്യംസണും സൗത്തിയും ബംഗ്ലാദേശിനെതിരെ കളിച്ചേക്കും - Tim Southee

Kane Williamson and Tim Southee will be included in New Zealand Team | പരിക്കേറ്റ് പുറത്തായിരുന്ന കെയ്‌ൻ വില്യംസണും ടിം സൗത്തിയും ബംഗ്ലാദേശിനെതിരെ നാളെ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കുമെന്ന് ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ്

Kane Williamson play against Bangladesh  Cricket World Cup 2023  Kane Williamson  Kane Williamson and Tim Southee  കെയ്‌ൻ വില്യംസൺ  ടിം സൗത്തി  New Zealand vs Bangladesh  Tim Southee  ന്യൂസിലൻഡ്
Kane Williamson and Tim Southee available for the game against Bangladesh on Friday
author img

By ETV Bharat Kerala Team

Published : Oct 12, 2023, 8:11 PM IST

ചെന്നൈ : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിറങ്ങുന്ന ന്യൂസിലൻഡിന് ആശ്വാസവാർത്ത. നാളെ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിനുള്ള കിവീസ് ടീമിൽ നായകൻ കെയ്‌ൻ വില്യംസൺ തിരിച്ചെത്തും. ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും കിവീസിനായി കളിച്ച വില്യംസണിന് ഇംഗ്ലണ്ട്, നെതർലൻഡ്‌സ് ടീമുകൾക്കെതിരായ ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായിരുന്നു. വില്യംസണിന്‍റെ അഭാവത്തിൽ ടോം ലാഥമാണ് ടീമിനെ നയിച്ചത് (Kane Williamson and Tim Southee available for the game against Bangladesh).

വില്യംസണൊപ്പം സീനിയർ പേസർ ടിം സൗത്തിയും ബംഗ്ലാദേശിനെതിരായ നാളത്തെ മത്സരത്തിൽ കളിച്ചേക്കും. സൗത്തിക്കും ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായിരുന്നു. ലിഗ്‌മെന്‍റിനേറ്റ പരിക്കിനെത്തുടർന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ താരം ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തുവെന്ന് ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കി. തള്ളവിരലിനേറ്റ പരിക്കാണ് സൗത്തിക്ക് വെല്ലുവിളി സൃഷ്‌ടിച്ചിരുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടിയ കിവീസ് വിജയക്കുതിപ്പ് തുടരാനാകും നാളെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇറങ്ങുക. നായകൻ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന സ്പിൻ നിരയാണ് കിവീസിന് വെല്ലുവിളി സൃഷ്‌ടിക്കുക (New Zealand vs Bangladesh ). ധർമശാലയിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയ വമ്പൻ തോൽവിയിൽ നിന്ന് കരകയറാനാകും ടീം ശ്രമിക്കുക.

പരിചയസമ്പന്നനായ കെയ്ൻ വില്യംസണിന്‍റെ നായക മികവിലാണ് ന്യൂസിലൻഡ് 2019 ലോകകപ്പ് ഫൈനലിലെത്തിയത്. മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തില്‍ ഒയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് കിവീസിനെ മറികടന്ന് ലോകകപ്പ് ജേതാക്കളാവുകയായിരുന്നു. ന്യൂസിലൻഡിനായി 161 ഏകദിനങ്ങൾ കളിച്ച വില്യംസൺ 13 സെഞ്ച്വറികളും 42 അർധ സെഞ്ച്വറികളും ഉൾപ്പടെ 6,554 റൺസ് നേടിയിട്ടുണ്ട്. 2010ൽ ഇന്ത്യയ്‌ക്കെതിരെ ധാംബുള്ളയില്‍വച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഏകദിന അരങ്ങേറ്റം.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങിയ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റിന്‍റെ വമ്പന്‍ ജയമായിരുന്നു സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഡെവോണ്‍ കോണ്‍വെയുടെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ച്വറിയുടെ കരുത്തില്‍ 82 പന്ത് ശേഷിക്കെയായിരുന്നു കിവീസ് മറികടന്നത്.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിനാണ് കിവീസ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ സ്‌പിന്നർ മിച്ചല്‍ സാന്‍റ്‌നറുടെ പ്രകടനമാണ് ഡച്ച് നിരയെ തകര്‍ത്തെറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.