ETV Bharat / sports

യശസ്വി ജയ്സ്വാള്‍ പാനി പൂരി വിറ്റിട്ടില്ല ; പ്രചരിക്കുന്ന കഥകളില്‍ സത്യം അഞ്ച് ശതമാനം മാത്രമെന്ന് ജ്വാല സിങ് - യശസ്വി ജയ്സ്വാള്‍

ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാളിനെക്കുറിച്ച് പ്രചരിക്കുന്ന കഥകളില്‍ അഞ്ച് ശതമാനം മാത്രമാണ് സത്യമുള്ളതെന്ന് ആദ്യകാല പരിശീലകൻ ജ്വാല സിങ്

Jwala Singh  Jwala Singh on Yashasvi Jaiswal  Yashasvi Jaiswal  Yashasvi Jaiswal life story  Panipuri  ജ്വാല സിങ്  യശസ്വി ജയ്സ്വാള്‍  യശസ്വി ജയ്സ്വാള്‍ പാനിപുരി
യശസ്വി ജയ്സ്വാള്‍ പാനിപുരി വിറ്റിട്ടില്ല
author img

By

Published : Aug 4, 2023, 1:56 PM IST

മുംബൈ : ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാൾ (Yashasvi Jaiswal ) ക്രിക്കറ്റിന്‍റെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയതുമുതല്‍ താരത്തിന്‍റെ കഷ്‌ടതകള്‍ നിറഞ്ഞ ആദ്യ കാലം ഏറെ ചര്‍ച്ചയായിരുന്നു. ജീവിക്കാനായി താരം പാനി പൂരി വിറ്റിരുന്നു എന്നതുള്‍പ്പടെയുള്ള കഥകള്‍ക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്‌തു. എന്നാല്‍ പണം സമ്പാദിക്കാനായി യശസ്വി ജയ്സ്വാൾ പാനി പൂരി വിറ്റിട്ടില്ലെന്നാണ് താരത്തിന്‍റെ ആദ്യകാല പരിശീലകൻ ജ്വാല സിങ് (Jwala Singh) പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്വാല സിങ്ങിന്‍റെ വാക്കുകള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയുള്ള അന്താരാഷ്‌ട്ര അരങ്ങേറ്റത്തില്‍ യശസ്വി തിളങ്ങിയതിന് പിന്നാലെ 'പാനി പൂരി കഥ' വീണ്ടും ഉയർന്നുവന്നതിനാലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. യശസ്വിയുമായി ബന്ധപ്പെട്ട ഇത്തരം കഥകളിൽ അഞ്ച് ശതമാനം മാത്രമാണ് സത്യമുള്ളതെന്നും ജ്വാല സിങ്‌ പറഞ്ഞു. എന്നാല്‍ ആദ്യ കാലത്ത് മുംബൈയിലെ ഒരു ടെന്‍റിലാണ് യശസ്വി താമസിച്ചിരുന്നതെന്ന കാര്യം ജ്വാല സിങ്‌ സ്ഥിരീകരിച്ചു.

"ഉപജീവനത്തിനായി യശസ്വി ജയ്സ്വാള്‍ പാനി പൂരി വിറ്റിട്ടില്ലെന്ന് താരത്തോടൊപ്പം ഞാനും തുടരെ ആവര്‍ത്തിക്കുകയാണ്. 2013-ലാണ് യശസ്വി എന്നോടൊപ്പം ക്രിക്കറ്റ് പരിശീലനം തുടങ്ങിയത്. അന്ന് മുതല്‍ അവന്‍ പാനി പൂരി വിറ്റിട്ടില്ലെന്ന് പല മാധ്യമങ്ങളോടും ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ പാനി പൂരി കഥ അവനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നതിനായാണ് വീണ്ടും ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. പക്ഷേ, യശസ്വിയുമായി ബന്ധപ്പെട്ട ഇത്തരം കഥകളിൽ അഞ്ച് ശതമാനം മാത്രമാണ് സത്യമുള്ളത്. അവൻ ആദ്യമായി മുംബൈയിൽ എത്തിയപ്പോള്‍ കുറച്ച് കാലത്തേക്ക് ടെന്‍റിൽ താമസിച്ചു എന്നത് ശരിയാണ്.

അവിടെ അവന് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശരിയായ ഭക്ഷണമില്ല, വൈദ്യുതി ഇല്ല, പിന്നെ മഴ പെയ്‌താല്‍ ആ ടെന്‍റിൽ വെള്ളം കയറുകയും ചെയ്യുമായിരുന്നു. കുട്ടിയായിരുന്നതിനാൽ ചില സമയങ്ങളിൽ അവന്‍ കുറച്ച് കച്ചവടക്കാരെ സഹായിക്കുകയും അവരിൽ നിന്ന് ചെറിയ തുകകൾ സമ്പാദിക്കുകയും ചെയ്തിരുന്നു.

പക്ഷേ എന്നോടൊപ്പം ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത് മുതല്‍ അതെല്ലാം അവസാനിച്ചു. പിന്നീട് എന്‍റെ സംരക്ഷണത്തിലാണ് അവന്‍ കഴിഞ്ഞിരുന്നത്" - ജ്വാല സിങ് പറഞ്ഞു.

ALSO READ: MS Dhoni vs IPS Officer Case | സിവില്‍ കേസിലെ ഉത്തരവ് പരിശോധിക്കണം, എംഎസ് ധോണിയുടെ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

2020-ലെ അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് യശസ്വി ജയ്സ്വാളിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്തിയ യശസ്വി ടൂര്‍ണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ 21-കാരന്‍ കഴിഞ്ഞ സീസണില്‍ ടീമിനായി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.

ഇതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത പുലര്‍ത്തിയതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. വിന്‍ഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിക്കൊണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള വരവ് താരം പ്രഖ്യാപിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.