ലിസ്ബണ്‍: ഇറ്റാലിയന്‍ വമ്പൻമാരായ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്ത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയാണ് യുവന്‍റസിന് പുറത്തേക്കുള്ള വഴി തുറന്നത്. 4-3 നായിരുന്നു മത്സരത്തിൽ യുവന്‍റസിന്‍റെ തോൽവി. 2013-14ന് ശേഷം ആദ്യമായാണ് യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്.
ഇരട്ട ഗോളുകള്‍ നേടിയ റാഫ സില്‍വയാണ് യുവന്‍റസിനെ തകർത്തത്. ആരാധകരെ ആവേശത്തിലാക്കി ബെന്‍ഫിക്ക 17-ാം മിനിട്ടില്‍ തന്നെ ആദ്യ ഗോൾ നേടി. അന്‍റോണിയോ സില്‍വയുടെ വകയായിരുന്നു ഗോൾ. എന്നാൽ ആവേശം അടങ്ങും മുന്നേ യുവന്‍റസ് സമനില ഗോൾ നേടി. 21-ാം മിനിട്ടിൽ മോയിസ് കീനിന്‍റെ വകയായിരുന്നു ഗോൾ.
-
FT | Triplice fischio a Lisbona. #BENJUV [4-3] #UCL pic.twitter.com/L9iXse2xxq
— JuventusFC (@juventusfc) October 25, 2022 " class="align-text-top noRightClick twitterSection" data="
">FT | Triplice fischio a Lisbona. #BENJUV [4-3] #UCL pic.twitter.com/L9iXse2xxq
— JuventusFC (@juventusfc) October 25, 2022FT | Triplice fischio a Lisbona. #BENJUV [4-3] #UCL pic.twitter.com/L9iXse2xxq
— JuventusFC (@juventusfc) October 25, 2022
തൊട്ടുപിന്നാലെ 28-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മരിയോ വലയിലെത്തിച്ചതോടെ ബെന്‍ഫിക്ക മുന്നിലെത്തി. ആക്രമണം കടുപ്പിച്ച് മുന്നേറിയ ബെന്‍ഫിക്ക 35-ാം മിനിറ്റില്‍ റഫയുടെ ഗോളോടെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യ പകുതി 3-1 സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൻഫിക്ക വീണ്ടും വലകുലുക്കി. 50-ാം മിനിട്ടിൽ റാഫയുടെ വകയായിരുന്നു ഗോൾ.
എന്നാൽ 77, 79 മിനിട്ടുകളിൽ ഗോൾ മടക്കി യുവന്‍റസ് തിരിച്ചുവരവിന്‍റെ സൂചനകൾ നൽകി. അർക്കാഡിയസ് മിലിക്ക്, വെസ്റ്റണ്‍ മക്കെനി എന്നിവരുടെ വകയായിരുന്നു ഗോൾ. എന്നാൽ ബെന്‍ഫിക്ക പ്രതിരോധം കടുപ്പിച്ചതോടെ സമനിലയെന്ന യുവന്‍റസിന്‍റെ മോഹം അവസാനിച്ചു. ഗ്രൂപ്പ് എച്ചില്‍ ശക്തരായ പിഎസ്‌ജിയുമായി യുവന്‍റസിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്.
ALSO READ: ഇരട്ട ഗോളുമായി മെസി; മക്കാബി ഹൈഫയെ തകർത്തെറിഞ്ഞ് പിഎസ്‌ജി
ഗ്രൂപ്പില്‍ നിന്ന് പിഎസ്‌ജി, ബെന്‍ഫിക്ക ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇരു ടീമുകൾക്കും 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്‍റ് വീതമുണ്ട്. യുവന്‍റസിന് പുറമെ ഇസ്രായേലി ക്ലബ്ബ് മകാബി ഹൈഫയാണ് ഗ്രൂപ്പ് എച്ചിലെ മറ്റു ടീം. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഏഴ് ഗോളുകൾക്ക് പിഎസ്‌ജി മകാബി ഹൈഫയെ തകർത്തിരുന്നു.