മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ആര്‍ അശ്വിന്‍ നടത്തിയത്. തകര്‍ച്ചയ്‌ക്കിടെ 23 പന്തില്‍ 40 റണ്‍സ് നേടിയ താരത്തിന്‍റെ മികവില്‍ ചെന്നൈയെ മറികടന്ന രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്‌തു. മൂന്ന് സിക്‌സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അശ്വിന്‍റ പ്രകടനം.
-
Chest thumping celebration by @ashwinravi99, the man of the match, for his batting! #CSKvsRR #Ashwin #IPL2022 pic.twitter.com/SyKQLhlJgw
— Venkat Parthasarathy (@Venkrek) May 20, 2022 " class="align-text-top noRightClick twitterSection" data="
">Chest thumping celebration by @ashwinravi99, the man of the match, for his batting! #CSKvsRR #Ashwin #IPL2022 pic.twitter.com/SyKQLhlJgw
— Venkat Parthasarathy (@Venkrek) May 20, 2022Chest thumping celebration by @ashwinravi99, the man of the match, for his batting! #CSKvsRR #Ashwin #IPL2022 pic.twitter.com/SyKQLhlJgw
— Venkat Parthasarathy (@Venkrek) May 20, 2022
മത്സരത്തിനിടെ ഡേവിഡ് വാര്‍ണറെ അനുകരിച്ച് നെഞ്ചില്‍ ഇടിച്ചുള്ള അശ്വിന്‍റെ ആഘോഷം വൈറലായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. തന്‍റെയുള്ളിലെ ഡേവിഡ് വാര്‍ണറെയാണ് പുറത്തെടുത്തതെന്നാണ് അശ്വിന്‍ ഇതേക്കുറിച്ച് പറഞ്ഞത്.
കാര്യങ്ങള്‍ മനസിലാക്കി പുതുയോടെ കളിക്കാനാണ് ശ്രമിച്ചതെന്നും താരം പറഞ്ഞു. തന്‍റെ പ്രകടത്തിന്‍റെ ക്രെഡിറ്റ് ടീമിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമുള്ളതാണ്. അവര്‍ തന്നെ മനസിലാക്കി.
എല്ലാ കളികളിലും ഞാന്‍ ഒരേപോലെ ബാറ്റ് ചെയ്യുന്നില്ല. എന്നാല്‍ അവർ എനിക്ക് പ്രോത്സാഹനം നൽകി. ഞാൻ ഒരുപാട് പരിശീലിച്ചു. ഏത് ഫ്രാഞ്ചൈസിയുടെ ഭാഗമാണോ അവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താനാണ് അഗ്രഹിക്കുന്നതെന്നും അശ്വന്‍ കൂട്ടിച്ചേര്‍ത്തു.
also read: IPL 2022: ഫീല്‍ഡില്‍ ചരിത്രമെഴുതി റിയാന്‍ പരാഗ്; പഴങ്കഥയായത് ജഡേജയുടെ റെക്കോഡ്
മത്സരത്തിന് പിന്നാലെ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ അശ്വിനെ അഭിനന്ദിച്ചിരുന്നു. ടീമിന്‍റെ വിജയത്തിനായി അശ്വിന്‍ ഒരു മികച്ച ഓള്‍ റൗണ്ടറായി മാറിയെന്നും, സീസണിന് മുമ്പ് താരം നെറ്റ്സിൽ ധാരാളം ബാറ്റ് ചെയ്തിരുന്നുവെന്നും സഞ്‌ജു പറഞ്ഞു. അതേസമയം 14 മത്സരങ്ങളിൽ നിന്ന് 145-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 183 റൺസ് നേടാന്‍ അശ്വിന് കഴിഞ്ഞിട്ടുണ്ട്.