ETV Bharat / sports

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ആര്‍ച്ചര്‍ ഐപിഎല്ലിനുമില്ല; കാരണമറിയാം.... - മുംബൈ ഇന്ത്യന്‍സ്

Jofra Archer IPL 2024 England and Wales Cricket Board: ഐപിഎല്‍ 2024 സീസണ്‍ ഒഴിവാക്കാന്‍ പേസര്‍ ജോഫ്ര ആർച്ചറിന് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്.

Jofra Archer  Jofra Archer skip IPL 2024  England and Wales Cricket Board  T20 World Cup 2024  England and Wales Cricket Board on Jofra Archer  Mumbai Indians  ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്  ജോഫ്ര ആർച്ചര്‍  മുംബൈ ഇന്ത്യന്‍സ്  ജോഫ്ര ആർച്ചര്‍ ഐപിഎല്‍ 2024
Jofra Archer IPL 2024 England and Wales Cricket Board Mumbai Indians
author img

By ETV Bharat Kerala Team

Published : Dec 4, 2023, 5:34 PM IST

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League 2024) അടുത്ത സീസണില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പേസര്‍ ജോഫ്ര ആർച്ചറിന് നിർദേശം നൽകിയതായി റിപ്പോർട്ട്. ടി20 ലോകകപ്പ് (T20 World Cup 2024) മുന്നില്‍ കണ്ടുകൊണ്ട് ജോലി ഭാരം നിയന്ത്രിക്കുന്നതിനാണ് 28-കാരനോട് ഐപിഎല്‍ ഒഴിവാക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്നാണ് വിവരം. (Jofra Archer skip IPL 2024 to manage workload ahead of T20 World Cup).

2022-ലെ ഐപിഎല്ലിലേക്ക് ആര്‍ച്ചറെ വാങ്ങിയ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ആഴ്‌ച താരത്തെ റിസീല് ചെയ്‌തിരുന്നു. (Mumbai Indians released Jofra Archer ahead IPL 2024) എട്ട് കോടി രൂപ മുടക്കിയായിരുന്നു ആര്‍ച്ചറെ മുംബൈ ടീമിലെത്തിച്ചത്. എന്നാല്‍ 2022 സീസണില്‍ ഒരെറ്റ മത്സരം പോലും കളിക്കാന്‍ ഇംഗ്ലീഷ് പേസര്‍ക്ക് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിനെത്തിയെങ്കിലും പരിക്ക് വിടാതെ പിടിച്ചിരുന്നതിനാല്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരം ഇറങ്ങിയത്. രണ്ട് വിക്കറ്റുകള്‍ മാത്രം വീഴ്‌ത്തിയ ആര്‍ച്ചര്‍ ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തിരുന്നു. ഇതോടെയാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് കയ്യൊഴിഞ്ഞത്.

പുതിയ സീസണിന് മുന്നോടിയായി ഡിസംബർ 19-ന് ദുബായിൽ നടക്കുന്ന ഐപിഎൽ ലേലത്തിന് രജിസ്റ്റർ ചെയ്ത കളിക്കാരുടെ പട്ടികയിൽ ആര്‍ച്ചറുടെ പേരില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ടി20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ആര്‍ച്ചര്‍ പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിനായി ആർച്ചർ ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ALSO READ: ലോകകപ്പ് ദുരന്തത്തില്‍ നിന്നും കരകയറാനാവാതെ ഇംഗ്ലണ്ട് ; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസിനോട് തോല്‍വി

എന്നാല്‍ കൈമുട്ട് വേദനയെത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നാട്ടിലേക്ക് മടങ്ങി. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനായി താരത്തെ പൂര്‍ണ ഫിറ്റ്‌നസോടെ തിരികെ എത്തിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിലവില്‍ ശ്രമം നടത്തുന്നത്. അതേസമയം ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, ക്രിസ് വോക്‌സ് എന്നിവരുൾപ്പെടെ 34 ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ ലേലത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ: 'ഈ മത്സരത്തിലും നിന്നെ വിടില്ല'; പുറത്താക്കും മുമ്പ് കോലിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ജുനൈദ് ഖാന്‍

മൊയിൻ അലി, ജോസ് ബട്‌ലർ, ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ജേസൺ റോയ്, മാർക്ക് വുഡ്, വിൽ ജാക്ക്‌സ്, റീസ് ടോപ്‌ലി എന്നിവരെ അവരുടെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിരുന്നു. അതേസമയം ലോകകപ്പിന് പിന്നാലെ ഇടത് കാൽമുട്ടില്‍ ശസ്‌ത്രക്രിയ നടത്തിയ ബെന്‍ സ്റ്റോക്‌സിന് പുറമെ ജോ റൂട്ടും ഐപിഎല്ലില്‍ നിന്നും പിന്മാറി.

ALSO READ: 'വാങ്ങുമ്പോൾ പൊന്നും വില, ഒടുവില്‍ ഒഴിവാക്കി തലയൂരി'...ഇനി ഐപിഎല്‍ മിനി താര ലേലത്തിന് കാണാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.