മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി. ഫെബ്രുവരി 17ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി പേസർ ജയ്‌ദേവ് ഉനദ്‌ഘട്ടിനെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി. രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്‍റും തീരുമാനിച്ചത്.
ഉനദ്‌ഘട്ട് ഉൾപ്പെട്ട സൗരാഷ്‌ട്ര ടീമും ബംഗാളും തമ്മിലാണ് രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുക. ഫെബ്രുവരി 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് രഞ്ജി ട്രോഫി ഫൈനൽ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലാണ് ഉനദ്‌ഘട്ടിനെയും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ നാഗ്‌പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
-
NEWS - Jaydev Unadkat released from India’s squad for 2nd Test to take part in the finals of the Ranji Trophy.
— BCCI (@BCCI) February 12, 2023 " class="align-text-top noRightClick twitterSection" data="
More details here - https://t.co/pndC6zTeKC #TeamIndia pic.twitter.com/8yPcvi1PQl
">NEWS - Jaydev Unadkat released from India’s squad for 2nd Test to take part in the finals of the Ranji Trophy.
— BCCI (@BCCI) February 12, 2023
More details here - https://t.co/pndC6zTeKC #TeamIndia pic.twitter.com/8yPcvi1PQlNEWS - Jaydev Unadkat released from India’s squad for 2nd Test to take part in the finals of the Ranji Trophy.
— BCCI (@BCCI) February 12, 2023
More details here - https://t.co/pndC6zTeKC #TeamIndia pic.twitter.com/8yPcvi1PQl
അതേസമയം മൂന്നും, നാലും ടെസ്റ്റുകൾക്കായുള്ള ടീമിൽ ഉനദ്‌ഘട്ട് തിരിച്ചെത്തുമെന്നാണ് സൂചന. പേസർ ജസ്‌പ്രീത് ബുംറ ടീമിലില്ലാത്തതിനാൽ താരത്തിനെ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചേക്കും. ആഭ്യന്തര മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉനദ്‌ഘട്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. ജനുവരിയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിന്‍റെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടി ഉനദ്‌ഘട്ട് റെക്കോഡിട്ടിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ സൗരാഷ്ട്രയുടെ എലൈറ്റ്, ഗ്രൂപ്പ് ബി മത്സരത്തിലാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
നാണം കെട്ട് കങ്കാരുപ്പട: അതേസമയം നാഗ്‌പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ സ്‌പിന്നർമാരുടെ മുന്നിൽ മുട്ടുകുത്തിയ ഓസീസ് നിര ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്സിൽ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അഞ്ച് വിക്കറ്റ് നേടിയ ജഡേജയ്‌ക്ക് മുന്നിൽ ഓസീസ് ടീം അടിപതറുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 400 റണ്‍സിന് ഓൾഔട്ട് ആയി. ഇതോടെ 223 റണ്‍സിന്‍റെ ലീഡും ഇന്ത്യ സ്വന്തമാക്കി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ക്രീസിലെത്തിയ സംഘത്തെ കാത്തിരുന്നത് അശ്വിന്‍റെ പന്തുകളായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ അശ്വിന് മുന്നിൽ തകർന്നടിഞ്ഞ ഓസീസ് സംഘം 91 റണ്‍സിന് പുറത്താവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ ഓസീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്.
ALSO READ: നാഗ്‌പൂരിലെ നാണക്കേട്; സൂപ്പര്‍ താരത്തെ പുറത്തിരുത്താന്‍ ഓസ്‌ട്രേലിയ
മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ധർമശാലയിലും, ഒമ്പത് മുതൽ 13 വരെ അഹമ്മദാബാദിലുമാണ് പരമ്പരയിലെ മൂന്നും നാലും മത്സരങ്ങൾ നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇടം നേടാൻ ഇന്ത്യക്ക് പരമ്പര നേട്ടം അനിവാര്യമാണ്. അതേസമയം ആദ്യ പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പകരം വീട്ടാനാകും കങ്കാരുപ്പടയുടെ ശ്രമം.