ഇന്ത്യയുടെ സ്റ്റാര്‍പേസര്‍ ജസ്‌പ്രീത് ബുംറ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതായി സ്ഥിരീകരിച്ച് ബിസിസിഐ. മെഡിക്കല്‍ ടീമിന്‍റെ പരിശോധനയ്‌ക്ക് ശേഷവും വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷവുമാണ് തീരുമാനമെന്ന് ട്വിറ്ററിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് നടുവേദനയെ തുടര്‍ന്ന് ബുംറയെ നേരത്തെ ഒഴിവാക്കിയിരുന്നു.
ലോകകപ്പ് ടീമില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് രണ്ട് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് അടുത്തിടെയാണ് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും പരിക്ക് താരത്തിന് തിരിച്ചടിയായി മാറി.
ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്കുളള ടീമില്‍ ബുംറയ്‌ക്ക് പകരം നേരത്തെ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈ കളിക്കാരില്‍ ഇടംനേടിയ മുഹമ്മദ് ഷമി ബുറയ്‌ക്ക് പകരം ടീമില്‍ കേറാന്‍ സാധ്യതയുണ്ട്. മറ്റൊരു പേസ് ബോളറായ ദീപക് ചാഹറും സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ട്. അടുത്തിടെ ബുംറയ്‌ക്ക് നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്‌ട്രെസ് റിയാക്ഷനാണ് ബുംറ നേരിടുന്ന ബുദ്ധിമുട്ടെന്നാണ് വാര്‍ത്തകള്‍ വന്നത്.
-
NEWS - Jasprit Bumrah ruled out of ICC Men’s T20 World Cup 2022.
— BCCI (@BCCI) October 3, 2022 " class="align-text-top noRightClick twitterSection" data="
More details here - https://t.co/H1Stfs3YuE #TeamIndia
">NEWS - Jasprit Bumrah ruled out of ICC Men’s T20 World Cup 2022.
— BCCI (@BCCI) October 3, 2022
More details here - https://t.co/H1Stfs3YuE #TeamIndiaNEWS - Jasprit Bumrah ruled out of ICC Men’s T20 World Cup 2022.
— BCCI (@BCCI) October 3, 2022
More details here - https://t.co/H1Stfs3YuE #TeamIndia
നേരത്തെ പരിക്കിനെ തുടര്‍ന്ന് ബുംറ ടി20 ലോകകപ്പില്‍ നിന്നും പുറത്തായെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. താരം പുറത്തായെന്ന് പറയാറായിട്ടില്ലെന്നാണ് ഇരുവരും പറഞ്ഞത്.. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ദ്രാവിഡും ഗാംഗുലിയും പറഞ്ഞു. ഒടുവില്‍ ഇപ്പോഴാണ് ബുംറ പുറത്തായതായുളള ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ഒക്‌ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയ്‌ക്ക് ശേഷം ലോകകപ്പ് ടീമംഗങ്ങളെല്ലാം വിശ്രമം എടുക്കും. പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് മറ്റൊരു ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.
ടി20 ലോകകപ്പ് ടീം: രോഹിത് ശര്‍മ(ക്യാപ്‌റ്റന്‍), കെഎല്‍ രാഹുല്‍(വൈസ് ക്യാപ്‌റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ. രവിചന്ദ്രന്‍ അശ്വിന്‍, യൂസവേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്
സ്റ്റാന്‍ഡ്‌ബൈ പ്ലെയേഴ്‌സ്: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍