ETV Bharat / sports

'ഇന്ത്യയ്‌ക്കായി ആര്‍പ്പുവിളിക്കാന്‍ ഞാനുണ്ടാവും'; ആദ്യ പ്രതികരണവുമായി ജസ്‌പ്രീത് ബുംറ - ജസ്‌പ്രീത് ബുംറ ട്വിറ്റര്‍

ടി20 ലോകകപ്പ് കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ.

Jasprit Bumrah  Jasprit Bumrah ruled out of T20 World Cup  T20 World Cup  Jasprit Bumrah Twitter  ജസ്‌പ്രീത് ബുംറ  ജസ്‌പ്രീത് ബുംറ ട്വിറ്റര്‍  ടി20 ലോകകപ്പ്
'ഇന്ത്യയ്‌ക്കായി ആര്‍പ്പുവിളിക്കാന്‍ ഞാനുണ്ടാവും'; ആദ്യ പ്രതികരണവുമായി ജസ്‌പ്രീത് ബുംറ
author img

By

Published : Oct 4, 2022, 12:46 PM IST

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ടീമില്‍ നിന്നും ഔദ്യോഗികമായി പുറത്തായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. സുഖം പ്രാപിക്കുമ്പോൾ ഇന്ത്യന്‍ ടീമിനായി ആര്‍പ്പുവിളിക്കാന്‍ ഓസ്‌ട്രേലിയയില്‍ താനുണ്ടാവുമെന്ന് താരം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ബുംറയുടെ പ്രതികരണം. "ഇത്തവണത്തെ ടി20 ലോകകപ്പ് ടീമിന്‍റെ കളിക്കാന്‍ കഴിയാത്തതില്‍ നിരാശനാണ്. എന്നാൽ പ്രിയപ്പെട്ടവരിൽ നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. സുഖം പ്രാപിക്കുമ്പോൾ, ഇന്ത്യയ്‌ക്കായി ആര്‍പ്പുവിളിക്കാന്‍ ഓസ്‌ട്രേലിയയില്‍ ഞാനുണ്ടാവും", ബുംറ ട്വീറ്റ് ചെയ്‌തു.

  • I am gutted that I won’t be a part of the T20 World Cup this time, but thankful for the wishes, care and support I’ve received from my loved ones. As I recover, I’ll be cheering on the team through their campaign in Australia 🇮🇳 pic.twitter.com/XjHJrilW0d

    — Jasprit Bumrah (@Jaspritbumrah93) October 4, 2022 " class="align-text-top noRightClick twitterSection" data=" ">

ടി20 ലോകകപ്പ് ടീമില്‍ നിന്നുള്ള ബുംറയുടെ പുറത്താവാല്‍ ഇന്ത്യയുടെ കിരീട പ്രതിക്ഷകള്‍ക്ക് തിരിച്ചടിയാണ്. പരിക്കിന്‍റെ പിടിയിലായ താരം ലോകകപ്പ് കളിക്കാനുള്ള സാധ്യത ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തള്ളിക്കളഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മെഡിക്കല്‍ ടീമിന്‍റെ പരിശോധനയ്‌ക്ക് ശേഷവും വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷവുമാണ് തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ അറിയിച്ചു. ബുംറയ്‌ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് രണ്ട് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് അടുത്തിടെയാണ് ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു.

also read: 'മികച്ച പേസും ബൗണ്‍സും നല്‍കാന്‍ അവന് കഴിയും'; ബുംറയ്‌ക്ക് പകരക്കാരനെ ചൂണ്ടി ഷെയ്‌ന്‍ വാട്‌സണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.