ETV Bharat / sports

കൂടുതൽ ടെസ്റ്റ് വിക്കറ്റ് : കുംബ്ലെയെ മറികടന്ന് ജെയിംസ്‌ ആൻഡേഴ്‌സണ്‍

ആൻഡേഴ്‌സണ്‍ മറികടന്നത് കുംബ്ലെയുടെ 619 വിക്കറ്റുകളുടെ റെക്കോർഡ്

ജെയിംസ്‌ ആൻഡേഴ്‌സണ്‍  James Anderson  Anil Kumble  James Anderson surpasses Anil Kumble  കുംബ്ലെയെ മറികടന്ന് ജെയിംസ്‌ ആൻഡേഴ്‌സണ്‍  മുത്തയ്യ മുരളീധരൻ  ഷെയ്ന്‍ വോണ്‍  ടെസ്റ്റ് മത്സരം  ടെസ്റ്റ് വിക്കറ്റ്  Test Wicket
ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ്; കുംബ്ലെയെ മറികടന്ന് ജെയിംസ്‌ ആൻഡേഴ്‌സണ്‍
author img

By

Published : Aug 7, 2021, 7:55 AM IST

നോട്ടിംഗ്ഹാം : ടെസ്റ്റ് മത്സരങ്ങളിൽ അധികം വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ബൗളിങ് ഇതിഹാസം അനിൽ കുംബ്ലെയെ പിന്നിലാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ്‌ ആൻഡേഴ്‌സണ്‍. ഇന്ത്യക്കെതിരായ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് താരം കുംബ്ലയെ മറികടന്നത്.

132 മത്സരങ്ങളിൽ നിന്ന് 619 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. എന്നാല്‍ 163 മത്സരങ്ങളിൽ നിന്ന് 621 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍റെ സമ്പാദ്യം. ഇംഗ്ലണ്ടിനായി കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരവും ആന്‍ഡേഴ്‌സണാണ്.

ALSO READ: ധോണിയുടെ അക്കൗണ്ടിൽ നിന്ന് ബ്ലൂടിക്ക്‌ നീക്കം ചെയ്ത്‌ ട്വിറ്റർ

പട്ടികയിൽ മുൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 133 മത്സരങ്ങളിൽ നിന്ന് 800 വിക്കറ്റുകളാണ് മുരളീധരൻ നേടിയത്. 145 മത്സരങ്ങളിൽ നിന്ന് 708 ടെസ്റ്റ് വിക്കറ്റുകളുള്ള ഓസിസ് താരം ഷെയ്ന്‍ വോണാണ് രണ്ടാം സ്ഥാനത്ത്. ഇവർ രണ്ടുപേരും മാത്രമാണ് ഇനി 39കാരനായ ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.