ETV Bharat / sports

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ടോപ് ഫോമിലുള്ള കോലിയെ വേണം; കാരണങ്ങള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍ - വിരാട് കോലി

ഏഷ്യ കപ്പ് ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റില്‍ വിരാട് കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്താനാവുമെന്ന് ഇര്‍ഫാന്‍ പഠാന്‍.

Irfan Pathan  Irfan Pathan on virat Kohli  Irfan Pathan on virat Kohli s form  Asia Cup  virat Kohli  T20 World cup  ഏഷ്യ കപ്പില്‍ വിരാട് കോലി ഫോമിലെത്തുമെന്ന് ഇര്‍ഫാന്‍ പഠാന്‍  ഇര്‍ഫാന്‍ പഠാന്‍  ഏഷ്യ കപ്പ്  വിരാട് കോലി  ടി20 ലോകകപ്പ്
ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ടോപ് ഫോമിലുള്ള കോലിയെ വേണം; കാരണങ്ങള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍
author img

By

Published : Aug 22, 2022, 1:44 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമാണ് സമീപകാലത്തായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയങ്ങളിലൊന്ന്. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിശ്രമം അനുവദിച്ച താരം നിലവില്‍ ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ്. ഏഷ്യ കപ്പിലൂടെ കോലിക്ക് ഫോമിലേക്ക് തിരികെയെത്താനാവുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

മികച്ച ഫോമിലുള്ള കോലി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. "വിരാട് കോലിയെ സംബന്ധിച്ചിടത്തോളം അവന്‍ എന്ത് ചിന്തിക്കും, ഏത് തരത്തിലുള്ള മാനസികാവസ്ഥയിലാണ് കളിക്കുക എന്നതൊക്കെയും പ്രധാനമാണ്.

ഏഷ്യ കപ്പ് വളരെ വളരെ പ്രധാനമാണ്, പക്ഷേ ഞാൻ ടി20 ലോകകപ്പിലേക്കാണ് നോക്കുന്നത്. ഓസ്‌ട്രേലിയയിലെ പിച്ചുകൾ വളരെ മികച്ചതായിരിക്കും. അതവന്‍ ഇഷ്‌ടപ്പെടുന്നു, ഓസ്‌ട്രേലിയൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്താന്‍ കോലിക്ക് കഴിയും. മുന്‍ വര്‍ഷങ്ങളില്‍ അവനത് നന്നായി തന്നെ ചെയ്‌തിട്ടുണ്ട്.

ഇക്കാരണത്താല്‍ തന്നെ കോലിയെ മികച്ച ഫോമില്‍ ഇന്ത്യയ്‌ക്ക് വേണം. ഏഷ്യ കപ്പിലൂടെ അവന്‍ ഫോമിലേക്ക് മടങ്ങിയെത്തും. ഇത് ഇന്ത്യയ്‌ക്കും താരത്തിനും ഒരുപോലെ ഗുണം ചെയ്യും", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഏഷ്യ കപ്പില്‍ കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ മറ്റ് താരങ്ങളെ പരിഗണിക്കേണ്ടി വരുമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഇതിനായി ഇന്ത്യയ്‌ക്ക് നിരവധി ഓപ്‌ഷനുകളുണ്ട്.

മികച്ച ഫോമിലുള്ള താരങ്ങളെയാണ് ലോകകപ്പില്‍ ടീമിന് ആവശ്യം. ലോകകപ്പിൽ നിങ്ങൾക്ക് ഫോം ഉണ്ടാകാതിരിക്കാനും, ഫോം കണ്ടെത്താനും കഴിയില്ല. ഏഷ്യ കപ്പില്‍ കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ്‌ 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്.

also read: പാകിസ്ഥാന്‍ ആയിരുന്നുവെങ്കില്‍ 50 ഓവറും എടുത്തേനേ, ഇന്ത്യയെ കളിയാക്കിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേരിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.