ETV Bharat / sports

'നമ്മള്‍ ഇത്ര സാമ്യമുള്ളവരാണെന്ന് ഒരിക്കലും അറിയില്ലായിരുന്നു'; ഗാംഗുലിയുടെ ജന്മദിന വിഡിയോയില്‍ തെറ്റ് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

ജന്മദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് നന്ദിയറിയിച്ച് സൗരവ് ഗാംഗുലി പങ്കുവച്ച വിഡിയോയിലെ തെറ്റ് ചൂണ്ടിക്കാട്ടി സഹതാരമായിരുന്ന ഇര്‍ഫാന്‍ പഠാന്‍.

Irfan Pathan  Irfan Pathan on Sourav Ganguly  Sourav Ganguly  Sourav Ganguly pre birthday post mistake  സൗരവ് ഗാംഗുലി  സൗരവ് ഗാംഗുലി ജന്മദിനം  ഇര്‍ഫാന്‍ പഠാന്‍  Sourav Ganguly Birthday
സൗരവ് ഗാംഗുലിയുടെ ജന്മദിന വിഡിയോയില്‍ തെറ്റ് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍
author img

By

Published : Jul 8, 2023, 5:57 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ നായകനാണ് സൗരവ് ഗാംഗുലി. ഇതിഹാസ താരത്തിന്‍റെ 51-ാം പിറന്നാളാണിന്ന്. പ്രിയപ്പെട്ട ദാദയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ആരാധകരുടെ സ്‌നേഹത്തിന് നന്ദിയറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മിഡിയയിലൂടെ സൗരവ് ഗാംഗുലി പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ ഈ വിഡിയോയിലെ ഒരു പിഴവ് കണ്ടെത്തിയിരിക്കുകയാണ് സഹതാരമായിരുന്ന ഇര്‍ഫാന്‍ പഠാന്‍. തന്‍റെ ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ടുള്ള വിഡിയോയായിരുന്നു ഗാംഗുലി ആരാധകര്‍ക്കായി പങ്കുവച്ചത്. ഇതില്‍ വിഡിയോയില്‍ ഉള്‍പ്പെട്ടതില്‍ ഒരു ചിത്രം തന്‍റേതാണെന്നാണ് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബാറ്റ് ചെയ്യുമ്പോൾ നമ്മള്‍ സാമ്യമുള്ളവരാണെന്ന് തനിക്ക് ഒരിക്കലും അറിയില്ലായിരുന്നു. എന്നിരുന്നാലും ഇതൊരു വലിയ പ്രശംസയായി എടുക്കുന്നു എന്നാണ് ഇര്‍ഫാന്‍ പ്രസ്‌തുത ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സൗരവ് ഗാംഗുലി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ടീമിലൂടെ 2003 ഡിസംബറിലാണ് ഇര്‍ഫാന്‍ പഠാന്‍ അന്താരാഷ്‌ട്ര കരിയര്‍ ആരംഭിച്ചത്.

  • Daadi I never knew that we look so similiar while batting that you will get confused;) But Thank you i will take that as a huge compliment 🤗 pic.twitter.com/odsj2aa5En

    — Irfan Pathan (@IrfanPathan) July 7, 2023 " class="align-text-top noRightClick twitterSection" data=" ">

1992-ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലൂടെ തന്‍റെ 18-ാം വയസിലാണ് സൗരവ് ഗാംഗുലി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന താരത്തിന് 13 പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീടങ്ങോട്ട് ലോകം കണ്ട എക്കാലത്തേയും മികച്ച താരമായി വളരാന്‍ ഗാംഗുലിക്ക് കഴിഞ്ഞു. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം നാല് വര്‍ഷത്തിന് ശേഷമാണ് ആദ്യ ടെസ്റ്റ് കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്. ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു തുടക്കം.

ALSO READ: Sourav Ganguly | 'ആരാണെന്നത് പ്രശ്‌നമല്ല, മികച്ച കളിക്കാരെ ടീമിലെടുക്കുക'; രോഹിത്തിനേയും കോലിയേയും ഒഴിവാക്കുന്നതിനെതിരെ ഗാംഗുലി

അന്താരാഷ്‌ട്ര തലത്തില്‍ ആകെ 424 മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ സൗരവ് ഗാംഗുലി 41.46 ശരാശരിയില്‍ 18,575 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. 38 സെഞ്ചുറികളും 107 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ദാദയുടെ സ്ഥാനം. 311 ഏകദിന മത്സരങ്ങളില്‍ 41.02 ശരാശരിയില്‍ 11,363 റണ്‍സാണ് താരം നേടിയിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും മാത്രമാണ് ഗാംഗുലിക്ക് മുന്നിലുള്ളത്.

2000-ലെ വാതുവയ്‌പ് വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ പാതയിലേക്ക് നയിച്ച നായകനാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ കീഴില്‍ 2002-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സംയുക്ത ജേതാക്കളായിരുന്നു. 2003-ല്‍ ഏകദിന ലോകകപ്പിന്‍റേയും ഫൈനലിലേക്കും ദാദ ടീമിനെ എത്തിച്ചു. 2012-ലാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് 2019-2022 കാലത്ത് ബിസിസിഐയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു.

ALSO READ: Sourav Ganguly | ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'വിപ്ലവ നായകന്‍', ആരാധകരുടെ 'ദാദ' സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.