ഡബ്ലിൻ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്. 43 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഐറിഷ് സംഘം തങ്ങളുടെ ആദ്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയര്‍ത്തിയ 290 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247 റണ്‍സിന് പുറത്തായി.
117 പന്തില്‍ 102 റണ്‍സെടുത്ത ക്യാപ്റ്റൻ ആൻഡി ബാൽബറിന്‍റെ പ്രകടനമാണ് അയര്‍ലന്‍ഡിന് കരുത്തായത്. ഹാരി ടെക്ടര്‍ ( 68 പന്തില്‍ 79), ജോർജ്ജ് ഡോക്രെൽ (23 പന്തില്‍ 45) എന്നിവരും മികച്ചു നിന്നു. ദക്ഷിണാഫ്രിക്കക്കായി ഫെലുക്കുവായോ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
-
ICYMI: @cricketireland made history with their first ever ODI win over South Africa courtesy of a brilliant century from captain Andrew Balbirnie ☘️ #IREvSAhttps://t.co/6Yq6ZAWMiK
— ICC (@ICC) July 13, 2021 " class="align-text-top noRightClick twitterSection" data="
">ICYMI: @cricketireland made history with their first ever ODI win over South Africa courtesy of a brilliant century from captain Andrew Balbirnie ☘️ #IREvSAhttps://t.co/6Yq6ZAWMiK
— ICC (@ICC) July 13, 2021ICYMI: @cricketireland made history with their first ever ODI win over South Africa courtesy of a brilliant century from captain Andrew Balbirnie ☘️ #IREvSAhttps://t.co/6Yq6ZAWMiK
— ICC (@ICC) July 13, 2021
അതേസമയം ഓപ്പണർ ജാനെമാൻ മലന്‍ (96 പന്തില്‍ 84 റണക്സ്), റാസി വാൻഡർ ദസ്സന്‍ (70 പന്തില്‍ 49), ഡേവിഡ് മില്ലര്‍ (27 പന്തില്‍ 24 റണ്‍സ്) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പട്ടികയിലെ ടോപ് സ്കോറര്‍മാര്‍. എയ്ഡൻ മാർക്രം(5), ക്യാപ്റ്റൻ ടെംബാ ബാവുമ(10), കെയ്ൽ വെറൈനെ(13), ഫെലുക്കുവായോ(2) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല.
also read: കാൽമുട്ടിന് പരിക്ക്: റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി
അയർലൻഡിനായി മാർക്ക് അഡയര്‍, ജോഷ്വാ ലിറ്റില്‍, ആൻഡി മക്ബ്രെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തോടെ അയർലൻഡ് 1-0ന് മുന്നിലെത്തുകയും പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.