ഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ 7000 റണ്‍സ് നേടുന്ന ആദ്യ താരമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി നടന്ന മത്സരത്തിലൂടെയാണ് കോലി ഈ നേട്ടം പിന്നിട്ടത്. മത്സരത്തില്‍ 55 റണ്‍സ് നേടിയ കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
ഐപിഎല്‍ കരിയറിലെ 233-ാം മത്സരത്തിലായിരുന്നു വിരാട് കോലിയുടെ റെക്കോഡ് നേട്ടം. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍ 7000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ 12 റണ്‍സായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ആര്‍സിബി ഓപ്പണറായ വിരാട് കോലി ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഈ നേട്ടത്തിലേക്ക് എത്തുകയായിരുന്നു.
-
At the 7️⃣0️⃣0️⃣0️⃣ summit 🏔️
— Royal Challengers Bangalore (@RCBTweets) May 6, 2023 " class="align-text-top noRightClick twitterSection" data="
First player in IPL history to reach the feat! 👑#PlayBold #ನಮ್ಮRCB #IPL2023 #DCvRCB @imVkohli pic.twitter.com/UJ6Tvpm9Ww
">At the 7️⃣0️⃣0️⃣0️⃣ summit 🏔️
— Royal Challengers Bangalore (@RCBTweets) May 6, 2023
First player in IPL history to reach the feat! 👑#PlayBold #ನಮ್ಮRCB #IPL2023 #DCvRCB @imVkohli pic.twitter.com/UJ6Tvpm9WwAt the 7️⃣0️⃣0️⃣0️⃣ summit 🏔️
— Royal Challengers Bangalore (@RCBTweets) May 6, 2023
First player in IPL history to reach the feat! 👑#PlayBold #ನಮ್ಮRCB #IPL2023 #DCvRCB @imVkohli pic.twitter.com/UJ6Tvpm9Ww
നിലവില്‍ 7043 റണ്‍സാണ് ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരില്‍ ഒന്നാമനായ കോലിയുടെ അക്കൗണ്ടില്‍ ഉള്ളത്. 129.49 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന വിരാടിന്‍റെ കരിയര്‍ ആവറേജ് 36.68 ആണ്. 51 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും ഐപിഎല്‍ കരിയറില്‍ വിരാട് കോലി അടിച്ചെടുത്തിട്ടുണ്ട്.
2019ല്‍ ഐപിഎല്‍ ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി കോലി മാറിയിരുന്നു. സുരേഷ് റെയ്‌നയ്‌ക്ക് പിന്നാലെയായിരുന്നു ഈ നേട്ടത്തിലേക്ക് കോലി എത്തിയത്. 2021ല്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 6000 റണ്‍സ് നേടുന്ന താരമായും കോലി മാറി.
-
7⃣0⃣0⃣0⃣ 𝗜𝗣𝗟 𝗥𝗨𝗡𝗦 𝗙𝗢𝗥 𝗞𝗜𝗡𝗚 𝗞𝗢𝗛𝗟𝗜! 👑@imVkohli becomes the first batter to surpass this milestone in IPL 🫡
— IndianPremierLeague (@IPL) May 6, 2023 " class="align-text-top noRightClick twitterSection" data="
TAKE. A. BOW 👏#TATAIPL | #DCvRCB | @RCBTweets pic.twitter.com/VP4dMvLTwY
">7⃣0⃣0⃣0⃣ 𝗜𝗣𝗟 𝗥𝗨𝗡𝗦 𝗙𝗢𝗥 𝗞𝗜𝗡𝗚 𝗞𝗢𝗛𝗟𝗜! 👑@imVkohli becomes the first batter to surpass this milestone in IPL 🫡
— IndianPremierLeague (@IPL) May 6, 2023
TAKE. A. BOW 👏#TATAIPL | #DCvRCB | @RCBTweets pic.twitter.com/VP4dMvLTwY7⃣0⃣0⃣0⃣ 𝗜𝗣𝗟 𝗥𝗨𝗡𝗦 𝗙𝗢𝗥 𝗞𝗜𝗡𝗚 𝗞𝗢𝗛𝗟𝗜! 👑@imVkohli becomes the first batter to surpass this milestone in IPL 🫡
— IndianPremierLeague (@IPL) May 6, 2023
TAKE. A. BOW 👏#TATAIPL | #DCvRCB | @RCBTweets pic.twitter.com/VP4dMvLTwY
Also Read : IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ
നിലവില്‍ ഈ പട്ടികയില്‍ ശിഖര്‍ ധവാനാണ് ആര്‍സിബി താരത്തിന്‍റെ പിന്നിലുള്ളത്. 213 മത്സരങ്ങളില്‍ നിന്നും 6536 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം. മൂന്നാമനായ ഡേവിഡ് വാര്‍ണര്‍ 172 മത്സരങ്ങളില്‍ നിന്നും 6211 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 6063 റണ്‍സാണ് രോഹിതിന്‍റെ അക്കൗണ്ടില്‍. 237 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഇത്ര റണ്‍സ് നേടിയത്.
ഇക്കൊല്ലത്തെ ഐപിഎല്ലില്‍ ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ വിരാട് കോലിക്കായിട്ടുണ്ട്. 10 മത്സരങ്ങളില്‍ നിന്നും 46.56 ശരാശരിയില്‍ 419 റണ്‍സാണ് താരം നേടിയിരിക്കുന്നത്. നിലവിലെ റണ്‍വേട്ടക്കാരില്‍ നാലാമനാണ് വിരാട്.
അതേസമയം, വിരാട് കോലി ചരിത്രനേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്‌ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായിരുന്നു. ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 20 പന്തും ശേഷിക്കെയാണ് ഡല്‍ഹി മറികടന്നത്. സീസണില്‍ ഡല്‍ഹിയുടെ നാലാം ജയമാണ്.
തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടായിരുന്നു ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിക്കായി വിരാട് കോലി (46 പന്തില്‍ 55), മഹിപാല്‍ ലോംറോര്‍ (29 പന്തില്‍ 54) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
More Read : IPL 2023| ഡല്‍ഹിയുടെ 'റോക്ക്' സാള്‍ട്ട്; ബാംഗ്ലൂരിന് കണ്ണീരുപ്പ്