ETV Bharat / sports

IPL 2023 | മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി - വിരാട് കോലി റെക്കോഡ്

മുംബൈക്കെതിരായ ആര്‍സിബിയുടെ ആദ്യ മത്സരത്തില്‍ 49 പന്ത് നേരിട്ട വിരാട് കോലി 82 റണ്‍സാണ് നേടിയത്. ആറ് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു വിരാടിന്‍റെ ഇന്നിങ്‌സ്.

ipl  IPL 2023  virat kohli  virat kohli record  virat kohli 82 against mumbai indians  RCBvMI  Tata ipl  വിരാട് കോലി  ആര്‍സിബി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഐപിഎല്‍  വിരാട് കോലി റെക്കോഡ്  വിരാട് കോലി ഐപിഎല്‍ റെക്കോഡ്
Virat Kohli
author img

By

Published : Apr 3, 2023, 10:06 AM IST

ബെംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറിലാണ് ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നലെ മറികടന്നത്. 82 റണ്‍സ് നേടി പുറത്താകാതെ നിന്ന വിരാട് കോലിയുടെയും 73 റണ്‍സ് അടിച്ച് കൂട്ടിയ നായകന്‍ ഫാഫ്‌ ഡു പ്ലെസിസിന്‍റെയും പ്രകടന മികവായിരുന്നു ആദ്യ മത്സരത്തില്‍ തന്നെ ആര്‍സിബിക്ക് അനായാസ ജയമൊരുക്കിയത്.

മുംബൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഐപിഎല്ലില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കാന്‍ ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. 50 തവണ അര്‍ധ സെഞ്ച്വറി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാട് കോലി മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഡേവിഡ് വാര്‍ണറിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ കളിക്കാരനാണ് വിരാട് കോലി.

ഐപിഎല്‍ കരിയറില്‍ 60 തവണയാണ് ഡേവിഡ് വാര്‍ണര്‍ അന്‍പതോ അതിലധികമോ റണ്‍സ് ഒരു മത്സരത്തില്‍ നേടിയിട്ടുള്ളത്. 56 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണ് ഡേവിഡ് വാര്‍ണര്‍ ഇതുവരെ നേടിയത്. രണ്ടാമതുള്ള വിരാട് കോലിയുടെ ഐപിഎല്‍ കരിയറില്‍ 45 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമാണ് ഉള്ളത്.

മുംബൈക്കെതിരായ മത്സരത്തില്‍ ശ്രദ്ധയോടെയാണ് വിരാട് കോലി ബാറ്റിങ് ആരംഭിച്ചത്. ഫാഫ് ഡു പ്ലെസിസ് ഒരുവശത്ത് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാനായിരുന്നു കോലിയുടെ ശ്രമം. 38 പന്ത് നേരിട്ടായിരുന്നു വിരാട് കോലി അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്.

50 കടന്നതോടെ വിരാട് കോലി ടോപ്‌ ഗിയറിലേക്ക് മാറി. തുടര്‍ന്ന് നേരിട്ട 11 പന്തില്‍ നിന്ന് 32 റണ്‍സ് ആയിരുന്നു അദ്ദേഹം അടിച്ചെടുത്തത്. ഒടുവില്‍ പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷാദ് ഖാനെ സിക്‌സര്‍ പറത്തി ആര്‍സിബിക്ക് ആദ്യ വിജയവും വിരാട് സമ്മാനിച്ചു.

Also Read: IPL 2023 | 'പവര്‍ ഹിറ്റര്‍' നേഹല്‍ വധേര; അരങ്ങേറ്റ മത്സരത്തില്‍ ആരാധക മനം കവര്‍ന്ന് മുംബൈ താരം

ഈ മത്സരത്തിലൂടെ ഐപിഎല്ലില്‍ ഓപ്പണിങ് ബാറ്ററായി 3000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാട് കോലിക്ക് സാധിച്ചു. നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ റണ്‍ വേട്ടക്കാരിലും വിരാട് ആണ് ഒന്നാമന്‍. 225 മത്സരങ്ങള്‍ കളിച്ച വിരാട് ആര്‍സിബിക്കായി ഇതുവരെ 6706 റണ്‍സാണ് നേടിയിട്ടുള്ളത്.

അതേസമയം, ഇന്നലെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് തകര്‍ച്ചയോടെയായിരുന്നു ഇന്നിങ്‌സ് ആരംഭിച്ചത്. മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ (ഒന്ന്) ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (15) എന്നിവരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ യുവതാരം തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് 171 റണ്‍സ് സമ്മാനിച്ചത്.

46 പന്ത് നേരിട്ട തിലക് വര്‍മ പുറത്താകാതെ 84 റണ്‍സ് നേടി. ഒമ്പത് ഫോറും നാല് സിക്‌സും 20 കാരനായ മുംബൈ ബാറ്ററുടെ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. ആര്‍സിബിക്കായി കരണ്‍ ശര്‍മ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

More Read: IPL 2023 | കത്തിക്കയറി കോലിയും ഡുപ്ലെസിസും; ചിന്നസ്വാമിയില്‍ ചാരമായി മുംബൈ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.