മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി സൂര്യകുമാര്‍ യാദവിന്‍റെ പരിക്ക്. ഇടത് കൈയിന് പരിക്കേറ്റ താരം ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല. സീസണിന്‍റെ തുടക്കത്തിലും പരിക്കിനേ തുടര്‍ന്ന് താരത്തിന് ആദ്യ മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല.
ഗുജറാത്ത് ടൈറ്റന്‍സനിനെതിരായ മത്സരത്തിനിടയ്ക്കാണ് സൂപ്പര്‍ താരത്തിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 43.29 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 303 റണ്‍സടിച്ച സൂര്യകുമാറായിരുന്നു മുംബൈ ബാറ്റിംഗ് നിരയുടെ പ്രധാന കരുത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി ഇന്ന് (09 മെയ് 2022) നടക്കുന്ന മത്സരത്തില്‍ സൂര്യകുമാറിന് പകരം രമണ്‍ദീപ് സിംഗാണ് മുംബൈയുടെ അന്തിമ ഇലവനില്‍ ഇടം നേടിയ താരം.