ETV Bharat / sports

സ്‌റ്റീവ് സ്‌മിത്ത് ഐപിഎല്ലിലേക്കില്ലെന്ന സൂചനയുമായി മൈക്കല്‍ ക്ലാര്‍ക്ക്

നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള സ്‌മിത്തിനെ താരതമ്യേന കുറഞ്ഞ വിലയ്‌ക്കാണ് ഇന്നലെ നടന്ന താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്

Michael Clarke  Sydney  Indian Premier League 2021  Steve Smith  ഐപിഎല്‍ വാര്‍ത്തകള്‍  സ്‌റ്റീവ് സ്‌മിത്ത്  മൈക്കല്‍ ക്ലാര്‍ക്ക് വാര്‍ത്തകള്‍  രാജസ്ഥാൻ റോയല്‍സ് ടീം വാര്‍ത്തകള്‍
സ്‌റ്റീവ് സ്‌മിത്ത് ഐപിഎല്ലിലേക്കില്ലെന്ന സൂചനയുമായി മൈക്കല്‍ ക്ലാര്‍ക്ക്
author img

By

Published : Feb 20, 2021, 4:21 PM IST

സിഡ്‌നി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ നിന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻ സ്റ്റീവ് സ്‌മിത്ത് പിന്മാറുമെന്ന് സൂചന നല്‍കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ മൈക്കല്‍ ക്ലാര്‍ക്ക്. നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള സ്‌മിത്തിനെ താരതമ്യേന കുറഞ്ഞ വിലയ്‌ക്കാണ് ഇന്നലെ നടന്ന താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. 2.2 കോടി രൂപ പ്രതിഫലത്തിനാണ് സ്‌മിത്തിന് ഡല്‍ഹിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

''ട്വന്‍റി 20യിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ വർഷത്തെ ഐ‌പിഎല്ലിലെ പ്രകടനം മോശമായിരുന്നു. ഇത്തവണ 4,00000 ഡോളറിൽ താഴേക്ക് അദ്ദേഹത്തിന്‍റെ മൂല്യം കുറഞ്ഞതില്‍ എനിക്ക് അതിശയമുണ്ട്, എന്നിരുന്നാലും അത് അത്ര ചെറിയ തുകയല്ലെന്നും ക്ലാർക്ക് പറഞ്ഞു. എങ്കിലും ഈയൊരു സാഹചര്യത്തില്‍ സ്‌മിത്ത് ഇന്ത്യയിലേക്ക് വിമാനം കയറിയില്ലെങ്കിലും അതിശയപ്പെടാനില്ലെന്നും'' ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാൻ കഴിയാതെ പോയ താരത്തെ ടീമില്‍ നിലനിര്‍ത്താൻ രാജസ്ഥാൻ റോയല്‍സ് തയാറായിരുന്നില്ല. 2018 ല്‍ 12.5 കോടി രൂപയ്‌ക്കാണ് താരം രാജസ്ഥാനിലെത്തിയത്. ക്യാപ്‌റ്റനായ ആ സീസണില്‍ പോയന്‍റ് പട്ടികയില്‍ രാജസ്ഥാൻ റോയല്‍സ് അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഐപി‌എല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 25.91 റണ്‍സ് ശരാശരിയില്‍ 311 റൺസ് നേടിയ സ്മിത്ത് മൂന്ന് അർധസെഞ്ച്വറികൾ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.