ETV Bharat / sports

IPL 2023 | 'ആ വാക്കുകള്‍ വലിയ പ്രചോദനമായി' ; കരിയറിനെ മാറ്റിയെടുത്ത എംഎസ് ധോണിയുടെ ഉപദേശം തുറന്നുപറഞ്ഞ് ശിവം ദുബെ

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശിവം ദുബെയെ 4 കോടി രൂപയ്‌ക്കാണ് കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്

shivam dube  shivam dube ms dhoni  shivam dube reveals ms dhoni advice  ms dhoni advice to shivam dube  IPL 2023  IPL  CSKvsSRH  എംഎസ് ധോണി  ശിവം ദുബെ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  ഐപിഎല്‍ 2023  ശിവം ദുബെ എംഎസ് ധോണി
shivam Dube
author img

By

Published : Apr 21, 2023, 2:40 PM IST

ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമാണ് ശിവം ദുബെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ദുബെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയത്. എന്നാല്‍ ചെന്നൈയിലേക്കെത്തിയപ്പോള്‍ ദുബെയുടെ പ്രകടനം അപ്പാടെ മാറി.

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 11 മത്സരം കളിച്ച ദുബെ 289 റണ്‍സായിരുന്നു നേടിയത്. 156.52 പ്രഹരശേഷിയിലായിരുന്നു താരം റണ്‍സ് കണ്ടെത്തിയത്. ഇക്കുറി അഞ്ച് മത്സരങ്ങളില്‍ താരം ചെന്നൈയ്ക്കാ‌യി കളത്തിലിറങ്ങി 134 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നേടിയ 52 റണ്‍സാണ് സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ഈ മത്സരത്തില്‍ 27 പന്ത് നേരിട്ട ദുബെ അഞ്ച് സിക്‌സറുകളും പറത്തിയിരുന്നു. ഇതിന് പിന്നാലെ ശിവം ദുബെ ഉള്‍പ്പടെയുള്ള താരങ്ങള്‍ എംഎസ് ധോണിക്ക് കീഴില്‍ മറ്റൊരു തലത്തിലുള്ള പ്രകടനങ്ങളാണ് നടത്തുന്നതെന്ന അഭിപ്രായവുമായി ആകാശ് ചോപ്ര ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിഎസ്‌കെയില്‍ തന്‍റെ പ്രകടനത്തിന്‍റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി ശിവം ദുബെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈ നായകന്‍ എംഎസ് ധോണി നല്‍കിയ ഒരു ഉപദേശം തനിക്ക് വലിയ പ്രചോദനമാണ് സമ്മാനിച്ചതെന്ന് ദുബെ പറഞ്ഞു. സിഎസ്‌കെ ടിവിയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ശിവം ദുബെയുടെ പ്രതികരണം.

Also Read: 'ധോണി താരങ്ങളെ സൃഷ്‌ടിക്കുന്നു, മറ്റ് ടീമുകള്‍ മികച്ചവരെ തേടിപ്പോവുന്നു'; ചെന്നൈയുടെ പ്രകടനത്തില്‍ 'തല'യ്‌ക്ക് ക്രെഡിറ്റ്

'നിങ്ങള്‍ക്ക് നല്ലത് പോലെ കളിക്കാന്‍ കഴിയുന്നുണ്ട്. ഭയപ്പെടാതെ എതിരാളികളെ നേരിടുക. എന്നാണ് ഒരിക്കല്‍ മഹി ഭായ്‌ എന്നോട് പറഞ്ഞത്. അതായിരുന്നു എനിക്ക് കൂടുതല്‍ പ്രോത്സാഹനവും പ്രചോദനവും സമ്മാനിച്ച വാക്കുകളിലൊന്ന്' - ശിവം ദുബെ വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ഇത്രയും വലിയ ഉയരത്തിലെത്താന്‍ കാരണം തന്‍റെ പിതാവ് ആണെന്നും ദുബെ പറഞ്ഞു.

തന്‍റെ ഐപിഎല്‍ കരിയറില്‍ ഏറ്റവും മികച്ച സീസണ്‍ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ആണെന്നും ദുബെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നായിരുന്നു ദുബെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയത്. രാജസ്ഥാന്‍ താരമായിരുന്ന ദുബെയെ 4 കോടി മുടക്കിയാണ് ചെന്നൈ കൂടാരത്തിലെത്തിച്ചത്.

More Read: IPL 2023 | 'തല'പ്പടയെ നേരിടാന്‍ 'ഓറഞ്ച് ആര്‍മി' ; ചെപ്പോക്കില്‍ സൂപ്പര്‍കിങ്‌സിന് ഇന്ന് എതിരാളികള്‍ സണ്‍റൈസേഴ്‌സ്

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നാണ് ഈ സീസണില്‍ അവരുടെ ആറാം മത്സരത്തിന് ഇറങ്ങുന്നത്. എം ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സിഎസ്‌കെയുടെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം ശിവം ദുബെ ഇന്നും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.