അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് ഒരു മത്സരവും കളിക്കാനായിരുന്നില്ല. തൊട്ടടുത്ത വര്‍ഷമായിരുന്നു സഞ്‌ജുവിനെ രാജസ്ഥാന്‍ റാഞ്ചിയത്.
2013 ഏപ്രില്‍ 14ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്തിയ സഞ്‌ജു ആദ്യ മത്സരത്തില്‍ 27 റണ്‍സാണ് നേടിയത്. ആ സീസണില്‍ മിന്നും പ്രകടനം നടത്തിയ താരം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും നേടിയിരുന്നു. ഒപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്‌തനായ കളിക്കാരനായി മാറാനും സഞ്‌ജുവിനായി.
-
2013 ➡️ 2023
— Rajasthan Royals (@rajasthanroyals) April 14, 2023 " class="align-text-top noRightClick twitterSection" data="
Between Sanju Samson and Skipper Sanju Samson, we grew up. 💗 pic.twitter.com/QVsAbXGXgt
">2013 ➡️ 2023
— Rajasthan Royals (@rajasthanroyals) April 14, 2023
Between Sanju Samson and Skipper Sanju Samson, we grew up. 💗 pic.twitter.com/QVsAbXGXgt2013 ➡️ 2023
— Rajasthan Royals (@rajasthanroyals) April 14, 2023
Between Sanju Samson and Skipper Sanju Samson, we grew up. 💗 pic.twitter.com/QVsAbXGXgt
മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നതിലും അധികമായാണ് രാജസ്ഥാന്‍ റോയല്‍സ് ടീം സഞ്‌ജുവിന് സ്വാതന്ത്ര്യവും അവസരങ്ങളും നല്‍കിയത്. 2013-15 കാലയളവില്‍ റോയല്‍സിന് വേണ്ടി കളിച്ച താരം ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഡല്‍ഹി കുപ്പായം അണിഞ്ഞു. പിന്നീട് 2018ല്‍ റോയല്‍സ് ടീം ടൂര്‍ണമെന്‍റിലേക്ക് തിരികെയെത്തിയപ്പോള്‍ തങ്ങളുടെ വിശ്വസ്‌തനായ പടയാളിയേയും ഒപ്പം കൂട്ടാന്‍ അവര്‍ മറന്നില്ല.
![sanju samson rahul dravid sanju samson rahul dravid rajasthan Royals സഞ്‌ജു സാംസണ്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഐപിഎല്‍ 2023](https://etvbharatimages.akamaized.net/etvbharat/prod-images/18266543_san.png)
2018ലെ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് എട്ട് കോടി മുടക്കിയാണ് രാജസ്ഥാന്‍ സഞ്‌ജുവിനെ തിരികെ കൂടാരത്തിലെത്തിച്ചത്. തുടര്‍ന്ന് ടീമിലെ പ്രധാനിയായി മാറിയ സഞ്‌ജു 2021ല്‍ റോയല്‍സിന്‍റെ നായകസ്ഥാനവും ഏറ്റെടുത്തു. ഇതിന് തൊട്ടടുത്ത വര്‍ഷം തന്നെ ടീമിനെ ഫൈനലിലേക്ക് എത്തിക്കാനും താരത്തിനായി.
പ്രഥമ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ പിന്നീടൊരു ഫൈനല്‍ കളിക്കുന്നത് സഞ്‌ജുവിന് കീഴിലായിരുന്നു. ഈ സീസണിലും സഞ്‌ജു സാംസണ്‍ എന്ന നായകന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് രാജസ്ഥാന്‍. അതിനിടെയാണ് ടീമിലേക്ക് എത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ സഞ്ജു വെളിപ്പെടുത്തിയത്.
![sanju samson rahul dravid sanju samson rahul dravid rajasthan Royals സഞ്‌ജു സാംസണ്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഐപിഎല്‍ 2023](https://etvbharatimages.akamaized.net/etvbharat/prod-images/18266543_sa.png)
2013ല്‍ രാജസ്ഥാന്‍ റോയല്‍സ് ട്രയല്‍സില്‍ പങ്കെടുക്കവെ അന്നത്തെ നായകന്‍ രാഹുല്‍ ദ്രാവിഡ് തന്നോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചായിരുന്നു സഞ്‌ജുവിന്‍റെ വെളിപ്പെടുത്തല്‍. ആര്‍ആര്‍ പോഡ്‌കാസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
'രാഹുല്‍ ഭായി, സുബിന്‍ ബറൂച്ച എന്നിവര്‍ ചേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനായി ഒരു ട്രയല്‍ സംഘടിപ്പിച്ചിരുന്നു. എനിക്ക് അവിടെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. ട്രയല്‍സിന്‍റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ രാഹുല്‍ ഭായ് അടുത്ത് വന്ന് എന്‍റെ ടീമിനായി കളിക്കുമോ എന്ന് ചോദിച്ചു. അതെനിക്കൊരു സ്വപ്‌നം ആയാണ് അപ്പോള്‍ തോന്നിയത്' -സഞ്‌ജു പറഞ്ഞു.
'ആ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ എനിക്ക് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. സീനിയര്‍ താരങ്ങളായ ഷെയ്‌ന്‍ വാട്‌സണ്‍, ബ്രാഡ് ഹോഗ് എന്നിവരോട് സംസാരിച്ച് ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ആ സമയങ്ങളില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും അവരോട് ഞാന്‍ ആ ബന്ധം പുലര്‍ത്തുന്നുണ്ട്' -സഞ്‌ജു കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ദ്രാവിഡിനൊപ്പം അധികനാള്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ സഞ്‌ജുവിന് സാധിച്ചിരുന്നില്ല. സഞ്‌ജു അരങ്ങേറിയ വര്‍ഷം ഐപിഎല്ലില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡ് തുടര്‍ന്നുളള രണ്ട് വര്‍ഷങ്ങളില്‍ ടീമിന്‍റെ പരിശീലകനായി. പിന്നാലെ ദ്രാവിഡ് പരിശീലിപ്പിച്ച ഡല്‍ഹി ടീമിനൊപ്പവും സഞ്‌ജു കളിച്ചിരുന്നു.