ETV Bharat / sports

IPL 2023 | 'വാത്തി ഈസ് ഹിയര്‍'; എംഎസ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍ - രാജസ്ഥാന്‍

രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ്. ചെപ്പോക്കില്‍ നാളെയാണ് ഈ പോരാട്ടം.

sanju samson  sanju samson pic with ms dhoni  csk vs rr  ipl  IPL 2023  സഞ്ജു സാംസണ്‍  സഞ്ജു സാംസണ്‍ എംഎസ് ധോണി  രാജസ്ഥാന്‍  ചെന്നൈ
Sanju and MSD
author img

By

Published : Apr 11, 2023, 3:14 PM IST

ചെന്നൈ: ഐപിഎല്‍ 16-ാം പതിപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിനായുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയം നേടിയ ടീം നിലവില്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് സഞ്‌ജുവും സംഘവും നേരിടുന്നത്.

ചെപ്പോക്കില്‍ നാളെ രാത്രിയാണ് ഈ മത്സരം. സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തിനായി രാജസ്ഥാന്‍ റോയല്‍സ് ടീം കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തിയത്. ഇതിന് പിന്നാലെ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കിട്ടിരുന്നു.

ചെന്നൈ നായകന്‍ എംഎസ്‌ ധോണിക്കൊപ്പമുള്ള ചിത്രമാണ് സഞ്‌ജു ആരാധകരുമായി പങ്കുവച്ചത്. 'വാത്തി ഈസ് ഹിയര്‍' എന്ന കാപ്‌ഷനോടെ സഞ്‌ജു ഷെയര്‍ ചെയ്‌ത ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകരും ഏറ്റെടുത്തു. ആരാധകര്‍ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ ഉള്‍പ്പടെയുള്ള പ്രമുഖരും സഞ്‌ജുവിന്‍റെ ചിത്രത്തിന് കമന്‍റ് രേഖപ്പെടുത്തി.

ചിത്രം പോസ്റ്റ് ചെയ്‌ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ മൂന്ന് ലക്ഷത്തിലധികം പേരാണ് സഞ്‌ജുവിന്‍റെ പോസ്റ്റിന് ലൈക്ക് ചെയ്‌തത്. ഇതേ ചിത്രം, രാജസ്ഥാന്‍ റോയല്‍സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും ഷെയര്‍ ചെയ്‌തിട്ടുണ്ട്.

Also Read: IPL 2023 | 'എന്‍റെ ക്യാച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ', സംഗയെ ഓര്‍മ്മിപ്പിച്ച് സഞ്‌ജു ; ടീം ക്യാമ്പില്‍ കൂട്ടച്ചിരി - വീഡിയോ

അതേസമയം, ഡല്‍ഹി കാപിറ്റല്‍സിനെതിരായ തകര്‍പ്പന്‍ ജയത്തിന് പിന്നാലെയാണ് രാജസ്ഥാന്‍ ചെന്നൈയെ നേരിടാന്‍ ഒരുങ്ങുന്നത്. അവസാന മത്സരത്തില്‍ 57 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ റോയല്‍സിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ വീഴ്‌ത്തിയ അവര്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് തോല്‍വി വഴങ്ങിയിരുന്നു.

ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ഇംഗ്ലീഷ് ബാറ്റര്‍ ജോസ്‌ ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലാണ് രാജസ്ഥാന്‍റെ മുന്നേറ്റം. ബൗളിങ്ങില്‍ ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ഇവരുടെ പ്രകടനത്തിലാണ് ആരാധകരുടെ പ്രതീക്ഷ.

മറുവശത്ത്, ചെന്നൈ സൂപ്പര്‍ കിങ്‌സും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെയും മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയുമാണ് വീഴ്‌ത്തിയത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാല് പോയിന്‍റുമായി അഞ്ചാമതാണ് ചെന്നൈ.

റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിങ്ങിലും മൊയീന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് മികവുമാണ് ടീമിന്‍റെ കരുത്ത്. മുംബൈക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത അജിങ്ക്യ രഹാനെയും ചെന്നൈ നിരയില്‍ മികച്ച ഫോമിലാണ്.

Also Read: IPL 2023 | 'സ്വന്തം ശക്തി മനസിലാക്കി ആസ്വദിച്ച് കളിക്കണം' ; സീസണിന് മുന്‍പ് രഹാനെയുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തി എംഎസ് ധോണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.