ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ തന്‍റെ മോശം പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പൂജ്യത്തിനാണ് രോഹിത് പുറത്തായത്. പതിവ് സ്ഥാനമായ ഓപ്പണിങ്ങില്‍ നിന്നും മാറി മൂന്നാം നമ്പറിലെത്തിയ ഹിറ്റ്‌മാന് ഇത്തവണയും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.
മൂന്ന് പന്തുകള്‍ നേരിട്ട താരത്തെ ദീപക് ചഹാറിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ നായകന്‍ പൂജ്യത്തിന് പുറത്താവുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു രോഹിത്തിന്‍റെ ആയുസ്.
ചെന്നൈക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് വീണതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ നായകനും താരവുമായിരിക്കുകയാണ് രോഹിത്. നായകനെന്ന നിലയില്‍ 11-ാം തവണയാണ് രോഹിത് ഡക്കായി മടങ്ങിയത്. ഇതോടെ 10 തവണ പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് രക്ഷപ്പെട്ടത്.
-
👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023 " class="align-text-top noRightClick twitterSection" data="
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7
">👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7
കളിക്കാരനെന്ന നിലയിലാവട്ടെ ഇതു 16-ാം തവണയാണ് രോഹിത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മടങ്ങുന്നത്. ഇതോടെ 15 തവണ വീതം പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്ന്‍, പഞ്ചാബ് കിങ്‌സിന്‍റെ മുന്‍ താരം മന്‍ദീപ് സിങ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ രോഹിത്തിന്‍റെ പിന്നിലായി. 14- തവണ ഡക്കായി മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റാഡിഡുവാണ് പിന്നിലുള്ളത്.
16-ാം സീസണില്‍ ഇതേവരെ കാര്യമായ പ്രകടനം നടത്താന്‍ 36-കാരനായ രോഹിത്തിന് കഴിഞ്ഞിട്ടില്ല. ഇതേവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 18.40 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. 126.89 മാത്രമാണ് രോഹിത്തിന്‍റെ പ്രഹര ശേഷി. അതേസമയം മത്സരത്തില്‍ മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ ചെന്നൈ ബോളര്‍മാര്‍ പിടിച്ച് കെട്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ നെഹാല്‍ വധേരയാണ് മുംബൈയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 51 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 64 റണ്‍സാണ് നേഹല്‍ വധേര നേടിയത്. സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 26), ട്രിസ്റ്റൻ സ്റ്റബ്‌സ് (21 പന്തില്‍ 20) എന്നിവരും നിര്‍ണായകമായി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മതീഷാ പതിരണ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ദീപക് ചഹാര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.
ALSO READ: IPL 2023| 'ഇതെന്ത് തന്ത്രം'; സഞ്‌ജുവിന്‍റെ രാജസ്ഥാനെതിരെ ഷോൺ പൊള്ളോക്ക്