ETV Bharat / sports

IPL 2023 | അതിരുകടന്ന ആവേശം; വിരാട് കോലിക്ക് പിഴ ശിക്ഷ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് മാച്ച്‌ ഫീയുടെ 10 ശതമാനം പിഴ വിധിച്ച് ബിസിസിഐ.

IPL 2023  RCB vs CSK  Virat Kohli fined for breaching IPL rule  Virat Kohli  IPL Code of Conduct  Shivam Dube  Royal Challengers Bangalore  Chennai Super Kings  വിരാട് കോലിക്ക് പിഴ ശിക്ഷ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  വിരാട് കോലി  ശിവം ദുബെ
IPL 2023 | അതിരുകടന്ന ആവേശം; വിരാട് കോലിക്ക് പിഴ ശിക്ഷ
author img

By

Published : Apr 18, 2023, 3:26 PM IST

ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട കളിയില്‍ എട്ട് റണ്‍സിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. ഈ തോല്‍വിക്ക് പിന്നാലെ ടീമിനെ തേടിയെത്തിയ വാര്‍ത്തയും നിരാശ നല്‍കുന്നതാണ്.

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പിഴ വിധിച്ചിരിക്കുകയാണ് ബിസിസിഐ. മാച്ച് ഫീയുടെ 10 ശതമാനമാണ് കോലിക്ക് പിഴ വിധിച്ചിരിക്കുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമാണ് കോലി ചെയ്‌തത്. താരം കുറ്റം സമ്മതിച്ചതായി ഇതു സംബന്ധിച്ച് പ്രസ്‌താവനയില്‍ ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

പിഴയുടെ കാരണം പ്രത്യേകമായി പരാമർശിച്ചിട്ടില്ല. എന്നാല്‍ ചെന്നൈ ബാറ്റര്‍ ശിവം ദുബെ പുറത്തായപ്പോള്‍ 34കാരനായ കോലി നടത്തിയ അതിരുകടന്ന ആഘോഷമാവാം നടപടിക്ക് കാരണമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കിയതിന് ശേഷമുള്ള സമാനമായ പെരുമാറ്റത്തിന് മുംബൈ ഇന്ത്യൻസ് സ്‌പിന്നർ ഹൃത്വിക് ഷോക്കീനും സമാനമായ പിഴ ലഭിച്ചിരുന്നു.

നിലം തൊടിക്കാതെ ദുബെയും കോണ്‍വേയും: ബാംഗ്ലൂരിനെതിരെ ആക്രമണോത്സുക പ്രകടനമായിരുന്നു ശിവം ദുബെ നടത്തിയത്. 27 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം 52 റണ്‍സ് അടിച്ച് കൂട്ടിയ താരം ബാംഗ്ലൂര്‍ ബോളര്‍മാരെ നിലം തൊടാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ വെയ്ൻ പാർനെലിന്‍റെ പന്തില്‍ മുഹമ്മദ് സിറാജ് പിടികൂടിയ ദുബെ മടങ്ങുമ്പോള്‍ ചെന്നൈ ശക്തമായ നിലയില്‍ എത്തിയിരുന്നു.

ദുബെയ്‌ക്ക് പുറമെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും അര്‍ധ സെഞ്ചുറി നേടിയതോടെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സാണ് അടിച്ച് കൂട്ടിയത്. 45 പന്തില്‍ 83 റണ്‍സ് നേടിയ കോണ്‍വെയായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ആറ് വീതം സിക്‌സുകളും ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വേയുടെ ഇന്നിങ്‌സ്. 20 പന്തില്‍ 37 റണ്‍സടിച്ച അജിങ്ക്യ രഹാനെയും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിനായി കോലിക്ക് തിളങ്ങാനും കഴിഞ്ഞിരുന്നില്ല. ഇന്നിങ്‌സിന്‍റെ നാലാം പന്തില്‍ തന്നെ ഇംപാക്‌ട് പ്ലെയറായെത്തിയ ആകാശ്‌ സിങ്ങിന്‍റെ പന്തില്‍ ബൗള്‍ഡായ താരം തിരിച്ച് കയറിയിരുന്നു. നാല് പന്തുകളില്‍ ആറ് റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.

മൂന്നാം നമ്പറിലെത്തിയ മഹിപാൽ ലോംറോറും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മടങ്ങിയതോടെ ബാംഗ്ലൂര്‍ സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചെന്നൈക്ക് ശക്തമായ തിരിച്ചടി നല്‍കി. ഇരുവരും വമ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ ബാംഗ്ലൂര്‍ വിജയം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഇരുവരെയും വീഴ്‌ത്തിയ ചെന്നൈ കളി തിരിച്ച് പിടിക്കുകയായിരുന്നു. 36 പന്തിൽ എട്ട് സിക്‌സും നാല് ഫോറും ഉൾപ്പെടെ 76 റൺസ് നേടിയാണ് മാക്‌സ്‌വെൽ പുറത്തായത്. 33 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 62 റൺസായിരുന്നു ഫാഫ് ഡുപ്ലസിസ് നേടിയത്.

ALSO READ: 'ധോണി താരങ്ങളെ സൃഷ്‌ടിക്കുന്നു, മറ്റ് ടീമുകള്‍ മികച്ചവരെ തേടിപ്പോവുന്നു'; ചെന്നൈയുടെ പ്രകടനത്തില്‍ 'തല'യ്‌ക്ക് ക്രെഡിറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.