ദുബായ്: ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ നിന്നും പിന്മാറിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. വെസ്റ്റ്ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസിനേയും ഒഷേൻ തോമസിനേയുമാണ് ടീം കൂടാരത്തിലെത്തിച്ചിരിക്കുന്നത്.
നേരത്തെ 2019ല്‍ രാജസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള ഒഷേൻ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. വിന്‍ഡീസിനായി 20 ഏകദിനങ്ങളില്‍ നിന്നും 27 വിക്കറ്റും, 17 ടി20 കളില്‍ 19 വിക്കറ്റും താരം നേടിയിട്ടുണ്ട്.
അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് എവിൻ ലൂയിസ് കളത്തിലിറങ്ങിയത്. ഐപിഎല്ലില്‍ 16 മത്സരങ്ങളിൽ നിന്നായി 430 റൺസ് താരം കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡീസിനായി 57 ഏകദിനങ്ങളില്‍ നിന്നായി 1847 റണ്‍സും 45 ടി20 മത്സരങ്ങളില്‍ നിന്നായി 1318 റൺസും താരം കണ്ടെത്തിയിട്ടുണ്ട്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറിന്‍റെ പിന്മാറ്റം.
also read: വിജയിക്കാനുള്ള അഭിനിവേശമുള്ളയാളാണ് കോലിയെന്ന് കെയ്‌ല്‍ ജാമിസണ്‍
അതേസമയം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.