ETV Bharat / sports

കൊവിഡിനെ നേരിടാന്‍ 37 ലക്ഷം നല്‍കി കമ്മിൻസ് - ipl

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന തന്‍റെ സഹ കളിക്കാരോടും സഹായം നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട് കമ്മിന്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Pat Cummins  പാറ്റ് കമ്മിൻസ്  പി.എം കേയേഴ്​സ്​ ഫണ്ട്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ipl  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊവിഡിനെ നേരിടാന്‍ 37 ലക്ഷം നല്‍കി കമ്മിൻസ്
author img

By

Published : Apr 26, 2021, 5:09 PM IST

മുംബെെ: കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിൻസിന്‍റെ കെെത്താങ്ങ്. പി.എം കേയേഴ്​സ്​ ഫണ്ടിലേക്ക്​ കമ്മിന്‍സ് 50,000 യു.എസ്​ ഡോളർ (3735530 രൂപ) സംഭാവനയായി നൽകി. ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന തന്‍റെ സഹ കളിക്കാരോടും സഹായം നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

"വർഷങ്ങളായി ഞാൻ വളരെ സ്നേഹിച്ച ഒരു രാജ്യമാണ് ഇന്ത്യ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഊഷ്മളവും ദയയുമുള്ള ആളുകളാണ് ഇവിടെയുള്ളത്. പലരും ഇപ്പോൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഐ‌പി‌എൽ തുടരുന്നത് ഉചിതമാണോ എന്നതിനെക്കുറിച്ച് ഇവിടെ കുറച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത്​ വീട്ടിലിരിക്കുന്നവർക്ക്​ കുറച്ച്​ സമയത്തെ സന്തോഷം ഐപിഎൽ നൽകുമെന്നാണ്​​ അഭിപ്രായം"

"ഇതുപോലുള്ള സമയങ്ങളിൽ, നിസ്സഹായത തോന്നുന്നത് എളുപ്പമാണ്. എനിക്ക് തീർച്ചയായും അത് വൈകി അനുഭവപ്പെട്ടു. എന്നാൽ ഈ പൊതു അഭ്യർത്ഥനയിലൂടെ നമുക്കെല്ലാവർക്കും നമ്മുടെ വികാരത്തെ പ്രവർത്തനത്തിലേക്ക് നയിക്കാൻ കഴിയും. അത് ആളുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശും. മഹത്തായ പദ്ധതിയിലേക്ക് തന്‍റെ സംഭാവന വലുതല്ല. പക്ഷേ ഇത് മറ്റൊരാൾക്ക് മാറ്റമുണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". കമ്മിൻസ്​ പറഞ്ഞു.

2020ലെ ഐപിഎൽ ലേലത്തിൽ 15.50 കോടിയുടെ റെക്കോഡ്​ തുകക്കാണ്​ കമ്മിൻസിനെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ടീമിലെത്തിച്ചിരുന്നത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസില്‍വുഡ്, ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ സ്വദേശത്തേക്ക് മടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.