ETV Bharat / sports

ഐപിഎല്ലില്‍ കളിക്കാന്‍ ഭാര്യയും കുടുംബവും പ്രേരിപ്പിച്ചു: ഹർഭജൻ സിങ് - ഹർഭജൻ സിംഗ്

ചെന്നെെയില്‍ നിന്നും ഒഴിവാക്കിയ ശേഷം അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്.

Harbhajan Singh  ipl  ഹർഭജൻ സിംഗ്  ഹർഭജൻ സിങ്
ഐപിഎല്ലില്‍ കളിക്കാന്‍ ഭാര്യയും കുടുംബവും പ്രേരിപ്പിച്ചു: ഹർഭജൻ സിങ്
author img

By

Published : Mar 31, 2021, 7:14 PM IST

ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ 14ാം സീസണില്‍ കളിക്കാന്‍ ഭാര്യ ഗീത ബസ്രയും കുടുംബവും തന്നെ പ്രേരിപ്പിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ‌കെ‌ആർ) താരം ഹർഭജൻ സിങ്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ പങ്കെടുക്കാത്തതിന്‍റെ കാരണവും 40കാരനായ താരം തുറന്നു പറഞ്ഞു.

"കഴിഞ്ഞ വർഷം, ഐപിഎൽ സമയത്ത്, ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായിരുന്നു. അന്ന് എന്‍റെ കുടുംബത്തെക്കുറിച്ചും തിരിച്ചു വന്നാല്‍ ഇന്ത്യയിലുണ്ടാവുന്ന കടുത്ത ക്വാറന്‍റീനെക്കുറിച്ചും എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത്. നമ്മൾ ഇപ്പോൾ സാധാരണ രീതിയിലായി"- ഹര്‍ഭജന്‍ പറഞ്ഞു.

"ഇപ്പോള്‍ വാക്സിനുകള്‍ വന്നിട്ടുണ്ട്. കൂടാതെ എന്‍റെ കുടുംബവും ഭാര്യ ഗീതയും തീര്‍ച്ചയായും കളിക്കണമെന്ന് പറഞ്ഞു" ഹര്‍ഭജന്‍ പറഞ്ഞു. ചെന്നെെയില്‍ നിന്നും ഒഴിവാക്കിയ ശേഷം അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.