മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മുംബൈ ഇന്ത്യന്‍സിനും അതിനിര്‍ണായകമായ ഒന്നായിരുന്നു. ചിന്നസ്വാമിയില്‍ ഈ പോരാട്ടം ആരംഭിക്കുന്നതിന് മുന്‍പ് തങ്ങളുടെ തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തി പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനം പിടിക്കാന്‍ രോഹിതിനും സംഘത്തിനുമായി. എന്നാല്‍ ലീഗിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ ജയിച്ചാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്ലേഓഫ് കാണാതെ മടങ്ങേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു മുംബൈ.
അതുകൊണ്ട് തന്നെ ബാംഗ്ലൂര്‍ ഗുജറാത്ത് പോരാട്ടം ശ്വാസമടക്കിപ്പിടിച്ചിരുന്നായിരുന്നു മുംബൈ താരങ്ങളും വീക്ഷിച്ചത്. ടീം താമസിക്കുന്ന ഹോട്ടലില്‍ ഈ മത്സരം കാണാനായി വലിയ സ്‌ക്രീനും ഒരുക്കിയിരുന്നു. ഇതിന് മുന്നില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഒരുമിച്ചിരുന്നായിരുന്നു മത്സരം കണ്ടത്.
ചിന്നസ്വാമിയിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ 197 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയായിരുന്നു ഗില്‍ ഗുജറാത്തിന് ജയം സമ്മാനിച്ചത്.
-
Here's the celebrations of our Mumbai Indians boys. They depicted our reaction after today's match 💙🔥 pic.twitter.com/4tFqw4JiCG
— Mumbai Indians FC (@MIPaltanFamily) May 21, 2023 " class="align-text-top noRightClick twitterSection" data="
">Here's the celebrations of our Mumbai Indians boys. They depicted our reaction after today's match 💙🔥 pic.twitter.com/4tFqw4JiCG
— Mumbai Indians FC (@MIPaltanFamily) May 21, 2023Here's the celebrations of our Mumbai Indians boys. They depicted our reaction after today's match 💙🔥 pic.twitter.com/4tFqw4JiCG
— Mumbai Indians FC (@MIPaltanFamily) May 21, 2023
ഗുജറാത്ത് ടൈറ്റന്‍സിനെ ജയത്തിലെത്തിച്ച ഗില്ലിന്‍റെ സിക്‌സര്‍ അതിര്‍ത്തി കടന്നപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലും ആഘോഷം തുടങ്ങിയിരുന്നു. കയ്യടിച്ചും പരസ്‌പരം ആലിംഗനം ചെയ്‌തുമാണ് ഗുജറാത്ത് ജയത്തിന് പിന്നാലെ ഉറപ്പായ പ്ലേഓഫിലെ സ്ഥാനം മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആഘോഷമാക്കിയത്.
പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് പ്ലേഓഫിലേക്ക് മുംബൈ ഇന്ത്യന്‍സിന്‍റെ മുന്നേറ്റം. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയാണ് രോഹിതും സംഘവും നേരിടുന്നത്. ബുധനാഴ്‌ച ചെപ്പോക്കില്‍ വച്ചാണ് ഈ മത്സരം.
അതേസമയം, ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം നേടാന്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു. ഈ മത്സരത്തിന് മുന്‍പ് 14 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു മുംബൈ. എന്നാല്‍ ഹൈദരാബാദിനെ വീഴ്‌ത്തിയതിന് പിന്നാലെ 16 പോയിന്‍റായ അവര്‍ നാലാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു.
-
Mumbai Indians chased down 200+ for the 4th time in IPL 2023.
— Johns. (@CricCrazyJohns) May 21, 2023 " class="align-text-top noRightClick twitterSection" data="
A brutal batting unit. pic.twitter.com/g1PLoeWmOk
">Mumbai Indians chased down 200+ for the 4th time in IPL 2023.
— Johns. (@CricCrazyJohns) May 21, 2023
A brutal batting unit. pic.twitter.com/g1PLoeWmOkMumbai Indians chased down 200+ for the 4th time in IPL 2023.
— Johns. (@CricCrazyJohns) May 21, 2023
A brutal batting unit. pic.twitter.com/g1PLoeWmOk
ഹൈദരാബാദിനെതിരെ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ 200 റണ്‍സാണ് നേടിയത്. മായങ്ക് അഗര്‍വാള്‍ (89), വിവ്രാന്ത് ശര്‍മ (69) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു അവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ തുണയായത്. ക്രിസ് ഗ്രീനിന്‍റെ (100) കന്നി ടി20 സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ (56) അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ജയം പിടിച്ചത്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 25 റണ്‍സടിച്ച് ക്രിസ് ഗ്രീനിനൊപ്പം പുറത്താകാതെ നിന്നു.
Also Read : IPL 2023| 'കിരീടമില്ലാത്ത രാജാവ്'; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ വിരാട് കോലിക്ക് വീണ്ടും നിരാശ