ചെന്നൈ: അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസിൽ ഉൾപ്പെടുത്തിയത് കഴിവിന്‍റെ അടിസ്ഥാനത്തിലെന്ന് ടീമിന്‍റെ മുഖ്യ പരിശീലകൻ മഹേല ജയവർധന. ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് മുംബൈ ലേലത്തിൽ പിടിച്ചത്. മുംബൈ ഇന്ത്യൻസ് അർജുന് ഒരു സ്‌കൂൾ ആയരിക്കുമെന്നും ക്രമേണ കളിയും നൈപുണ്യവും മെച്ചപ്പെടുത്തുമെന്നും ജയവർധനെ പറഞ്ഞു. ഇടം കൈയ്യൻ മീഡിയം പേസ് ബൗളറാണ് ഇരുപത്തൊന്നുകാരനായ അർജുൻ. സച്ചിൻ എന്ന പേര് അർജുന് എന്നും ഒരു ഉത്തരവാദിത്തമായിരിക്കും. ഭാഗ്യവശാൽ അവനൊരു ബൗളറാണ്. അർജുനെ പോലെ ബോളെറിയാൻ കഴിഞ്ഞാല്‍ സച്ചാനാകും അഭിമാനിക്കുകയെന്നും മുൻ ശ്രീലങ്കൻ ക്യാപ്‌റ്റൻ പറഞ്ഞു.
-
A ballboy at Wankhede before 🏟️
— Mumbai Indians (@mipaltan) February 18, 2021 " class="align-text-top noRightClick twitterSection" data="
Support bowler last season 💪
First-team player now 💙
It's showtime, Arjun! 😎#OneFamily #MumbaiIndians #IPLAuction pic.twitter.com/OgU4MGTPe1
">A ballboy at Wankhede before 🏟️
— Mumbai Indians (@mipaltan) February 18, 2021
Support bowler last season 💪
First-team player now 💙
It's showtime, Arjun! 😎#OneFamily #MumbaiIndians #IPLAuction pic.twitter.com/OgU4MGTPe1A ballboy at Wankhede before 🏟️
— Mumbai Indians (@mipaltan) February 18, 2021
Support bowler last season 💪
First-team player now 💙
It's showtime, Arjun! 😎#OneFamily #MumbaiIndians #IPLAuction pic.twitter.com/OgU4MGTPe1
അർജുൻ 2020ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ നെറ്റ് ബൗളറായിരുന്നു. അർജുനെ ബൗളിങ്ങ് പരിശീലിപ്പിക്കാൻ ഞാൻ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്നും അവൻ കഠിനാധ്വാനിയായ കളിക്കാരനാണെന്നും മുൻ ഇന്ത്യൻ ബൗളർ സഹീർഖാനും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുംബൈയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്‌ടറാണ് സഹീർ. ഇന്നലെ നടന്ന ഐപിഎൽ മിനി ലേലത്തിൽ അവസാനം ലേലം വിളിക്കപ്പെട്ട താരമായ അർജുൻ ടെൻഡുൽക്കർക്ക് വേണ്ടി മുംബൈ മാത്രമാണ് രംഗത്തുണ്ടായിരുന്നത്.