ETV Bharat / sports

IPL 2023| ലജ്ജ തോന്നുന്നു; 'ബെല്‍ജിയം കഥ'യ്‌ക്കെതിരെ തുറന്നടിച്ച് ജോഫ്ര ആര്‍ച്ചര്‍

ഐപിഎല്ലിനിടെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് വിട്ട് ബെല്‍ജിയത്തിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പേസര്‍ ജോഫ്ര ആര്‍ച്ചർ.

Jofra Archer  Mumbai Indians  jofra Archer against elbow operation reports  Jofra Archer twitter  IPL 2023  ജോഫ്ര ആര്‍ച്ചർ  ജോഫ്ര ആര്‍ച്ചർ ട്വിറ്റര്‍  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍ 2023  Jofra Archer injury  ജോഫ്ര ആര്‍ച്ചർ പരിക്ക്
'ബെല്‍ജിയം കഥ'യ്‌ക്കെതിരെ തുറന്നടിച്ച് ജോഫ്ര ആര്‍ച്ചര്‍
author img

By

Published : Apr 26, 2023, 6:51 PM IST

മുംബൈ: സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചർ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാമ്പില്‍ നിന്നും ബെല്‍ജിയത്തിലേക്ക് പോയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കൈമുട്ടിലെ പരിക്ക് വലച്ചതിനെ തുടര്‍ന്ന് ബെല്‍ജിയത്തിലേക്ക് പോയ 28-കാരനായ ആര്‍ച്ചര്‍ ചില മെഡിക്കല്‍ നടപടികള്‍ക്ക് വിധേയനായതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം.

ഈ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടറെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് ജോഫ്ര ആര്‍ച്ചർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "എന്‍റെ സമ്മതമില്ലാതെയും വസ്‌തുതകൾ അറിയാതെയും ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിക്കുന്നത് അല്‍പ്പം കടന്ന കയ്യാണ്. ഈ വാര്‍ത്ത നല്‍കിയത് ഏതു റിപ്പോര്‍ട്ടറാണെങ്കിലും അയാളുടെ കാര്യത്തില്‍ ലജ്ജ തോന്നുന്നു.

ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും ആശങ്കാജനകവും ബുദ്ധിമുട്ടുള്ളതുമായ സമയമാണിത്. നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യരുത്", ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.

  • Putting out an article without knowing the facts & without my consent is crazy.

    Who ever the reporter is shame on you , an already worrying and troubling time for a player and you exploit it for your personal gain, it’s people like you that are the problem .

    — Jofra Archer (@JofraArcher) April 26, 2023 " class="align-text-top noRightClick twitterSection" data=" ">

ഐപിഎൽ 2022 മെഗാ ലേലത്തിൽ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇംഗ്ലീഷ് പേസറെ ടീമിലെത്തിച്ചത്. പരിക്ക് വലച്ചിരുന്ന താരം സീസണ്‍ കളിക്കില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മുംബൈയുടെ നടപടി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെയായിരുന്നു 28കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

എന്നാല്‍ മടങ്ങിവരവില്‍ തന്‍റെ മികവ് ആവര്‍ത്തിക്കാന്‍ ആര്‍ച്ചര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമിന്‍റെ പേസ് ആക്രമണത്തിന് ആര്‍ച്ചര്‍ നേതൃത്വം നല്‍കുമെന്ന കണക്ക് കൂട്ടലായിരുന്നു ഫ്രാഞ്ചൈസിക്കുണ്ടായത്. എന്നാല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി താരം ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ കുപ്പായത്തിലിറങ്ങിയ ആര്‍ച്ചര്‍ പിന്നീടുള്ള തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ടീമിനായി കളിച്ചിരുന്നില്ല. തുടര്‍ന്ന് പഞ്ചാബ്‌ കിങ്‌സിനെതിരായ മത്സരത്തില്‍ കളിച്ച താരം നാല് ഓവറുകള്‍ എറിഞ്ഞിരുന്നു. പന്തുകള്‍ക്ക് പഴയ മൂര്‍ച്ചയുണ്ടായിരുന്നില്ലെങ്കിലും മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ രണ്ട് തവണ മണിക്കൂറില്‍ 150 കിലോമീറ്റർ വേഗത കൈവരിക്കാന്‍ താരത്തിന് കഴിഞ്ഞുവെന്നത് ഫ്രാഞ്ചൈസിക്ക് ആശ്വാസമാണ്.

പിന്നീട്‌ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങിയപ്പോളും ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിച്ചു. ഞായറാഴ്‌ച മുംബൈ രാജസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ താരം കളിച്ചേക്കുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഗുജറാത്തിനെതിരായ മത്സരത്തില്‍ ടീം 55 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്‌തിരുന്നു.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറിന് 207 എന്ന മികച്ച ടോട്ടല്‍ കണ്ടെത്തിയിരുന്നു. ഡെത്ത് ഓവറുകളില്‍ മുംബൈ ബോളര്‍മാര്‍ തല്ലുവാങ്ങിയതാണ് ഗുജറാത്തിനെ വമ്പന്‍ ടോട്ടലില്‍ എത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്‍ (34 പന്തില്‍ 56), ഡേവിഡ് മില്ലര്‍ (22 പന്തില്‍ 46) അഭിനവ് മനോഹര്‍ (21 പന്തില്‍ 42), രാഹുല്‍ തെവാട്ടിയ (5 പന്തില്‍ 20) എന്നിവരുടെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടായി.

മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 152 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നേഹര്‍ വധേര (21 പന്തില്‍ 40), കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മാത്രമാണ് പൊരുതിയത്.

ALSO READ: രോഹിത് അസ്വസ്ഥനാണ്; ഐപിഎല്ലില്‍ നിന്നും ഇടവേള എടുക്കണം: സുനില്‍ ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.