ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഫിനിഷറായ് ബാറ്റ് ചെയ്യുന്നതില്‍ താന്‍ സന്തുഷ്‌ടനാണെന്ന് എംഎസ് ധോണി. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈയുടെ ജയത്തിന് പിന്നാലെയാണ് ധോണിയുടെ പ്രതികരണം. മത്സരത്തില്‍ എട്ടാമനായ് ക്രീസിലെത്തിയ ധോണി ഒമ്പത് പന്തില്‍ 20 റണ്‍സ് നേടിയാണ് പുറത്തായത്.
'ഇതാണ് എന്‍റെ ജോലി, ഇങ്ങനെ ബാറ്റ് ചെയ്യുമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അധികം പന്തുകളൊന്നും എനിക്ക് നേരിടാന്‍ കഴിയാറില്ല. ആ സാഹചര്യത്തില്‍ നേരിടുന്ന ബോളുകളില്‍ നിന്നും ഇത്തരം പ്രകടനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനമാണ് ഞാന്‍ നെറ്റ്‌സില്‍ നടത്തുന്നത്. ചെന്നൈയുടെ ഫിനിഷര്‍ റോളില്‍ നല്ല സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്' -ധോണി പറഞ്ഞു.
-
#MSDhoni is out to collect a ton of #Yellove for his explosive batting 🔥 💛#CSKvDC #ThalaDhoni #IPLonJioCinema #IPL2023 #TATAIPL #WhistlePodu |@ChennaiIPL @msdhoni pic.twitter.com/z9nAtWduku
— JioCinema (@JioCinema) May 10, 2023 " class="align-text-top noRightClick twitterSection" data="
">#MSDhoni is out to collect a ton of #Yellove for his explosive batting 🔥 💛#CSKvDC #ThalaDhoni #IPLonJioCinema #IPL2023 #TATAIPL #WhistlePodu |@ChennaiIPL @msdhoni pic.twitter.com/z9nAtWduku
— JioCinema (@JioCinema) May 10, 2023#MSDhoni is out to collect a ton of #Yellove for his explosive batting 🔥 💛#CSKvDC #ThalaDhoni #IPLonJioCinema #IPL2023 #TATAIPL #WhistlePodu |@ChennaiIPL @msdhoni pic.twitter.com/z9nAtWduku
— JioCinema (@JioCinema) May 10, 2023
ഡേവിഡ് വാര്‍ണറിനും സംഘത്തിനും എതിരെ രണ്ട് സിക്‌സറും ഒരു ഫോറും അടങ്ങിയതായിരുന്നു ധോണിയുടെ കാമിയോ ഇന്നിങ്‌സ്. ഡല്‍ഹിക്കെതിരെ അവസാന ഓവറുകളില്‍ ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ആയിരുന്നു ചെന്നൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ഖലീല്‍ അഹമ്മദിനെതിരെ വെടിക്കെട്ട് നടത്തി ആതിഥേയരുടെ സ്‌കോര്‍ 150 കടത്തിയത് എംഎസ്‌ഡിയുടെ പ്രകടനം ആയിരുന്നു.
മുന്‍ സീസണുകളേക്കാള്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇക്കുറി അവസാന ഓവറുകളില്‍ ചെന്നൈക്കായി ധോണി പുറത്തെടുക്കുന്നത്. 204.26 സ്‌ട്രൈക്ക് റേറ്റില്‍ 96 റണ്‍സ് ധോണി ഇതുവരെ നേടിയിട്ടുണ്ട്. നേരിട്ട 47 പന്തുകളില്‍ 10 സിക്‌സും 41കാരനായ താരം അടിച്ചുപറത്തി.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായിരുന്നു ധോണി ഇത്രയും സിക്‌സറുകള്‍ നേടിയത്. 2021ല്‍ മൂന്ന് സിക്‌സും 2020ല്‍ ഏഴ് എണ്ണവുമായിരുന്നു എംഎസ് ധോണിക്ക് നേടാനാത്.
ഡല്‍ഹിക്കെതിരായ മത്സരത്തിന്‍റെ 17-ാം ഓവറില്‍ അമ്പാട്ടി റായ്‌ഡു പുറത്തായതിന് പിന്നാലെ ചെന്നൈയുടെ എട്ടാമനായാണ് ധോണി ക്രിസീലെക്കിത്തിയത്. ഈ സമയം 126-6 എന്ന നിലയിലായിരുന്നു ചെന്നൈ. സിംഗിളുകളോടെയായിരുന്നു ധോണിയുടെ ഇന്നിങ്‌സിന്‍റെ തുടക്കം.
നേരിട്ട ആദ്യ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് ധോണി നേടിയിരുന്നത്. 19-ാം ഓവര്‍ എറിയാന്‍ ഖലീല്‍ അഹമ്മദ് എത്തിയതോടെ ധോണി ഗിയര്‍ മാറ്റി. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 18 റണ്‍സാണ് തലയുടെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ ചെന്നൈ ഇന്നിങ്‌സിന്‍റെ അവസാന ഓവറിലായിരുന്നു എംഎസ്‌ഡിയുടെ പുറത്താകല്‍. 20-ആം ഓവറിലെ അഞ്ചാം പന്തില്‍ മിച്ചല്‍ മാര്‍ഷാണ് ധോണിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
അതേസമയം, ധോണി തകര്‍ത്തടിച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കില്‍ 27 റണ്‍സിന്‍റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയുടെ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 140 റണ്‍സാണ് നേടിയത്.
More Read : IPL 2023 | ചെപ്പോക്കിൽ ചെന്നൈ തന്നെ രാജക്കൻമാർ; ഡൽഹിയുടെ പ്ലേഓഫ് സ്വപ്നങ്ങൾ തുലാസിൽ