മുംബൈ: ഇന്നത്തെ മത്സരം ചെന്നൈ നായകന്‍ എം എസ് ധോണിയുടെ അവസാനത്തെ ഐപിഎല്‍ മത്സരം ആയിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തോടെ ധോണിയുടെ കരിയറിന് തിരശീല വീഴുമെന്നുള്ള തരത്തില്‍ വലിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ചെന്നൈ കുപ്പായത്തില്‍ അടുത്ത സീസണിലും ധോണി കളിക്കുമെന്നാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ പുതിയ നായകന് കീഴിലാകും ചെന്നൈ കളത്തിലിറങ്ങുക. എന്നാല്‍ പുതിയ ക്യാപ്‌ടനെ സഹായിക്കാന്‍ ധോണിയും ഉണ്ടാകുമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
-
Sulthana! 🔥 Mahi Bhai en guard!#Yellove #WhistlePodu 🦁💛 pic.twitter.com/0obk7gJPDc
— Chennai Super Kings (@ChennaiIPL) May 20, 2022 " class="align-text-top noRightClick twitterSection" data="
">Sulthana! 🔥 Mahi Bhai en guard!#Yellove #WhistlePodu 🦁💛 pic.twitter.com/0obk7gJPDc
— Chennai Super Kings (@ChennaiIPL) May 20, 2022Sulthana! 🔥 Mahi Bhai en guard!#Yellove #WhistlePodu 🦁💛 pic.twitter.com/0obk7gJPDc
— Chennai Super Kings (@ChennaiIPL) May 20, 2022
ഐപിഎല്‍ പതിനഞ്ചാം പതിപ്പിലെ അവസാന ലീഗ് മത്സരത്തിനിറങ്ങുന്ന സിഎസ്‌കെയ്‌ക്ക് ഇന്ന് പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ള രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. 13 മത്സരങ്ങളില്‍ നിന്ന് 8 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. തിരിച്ചടികള്‍ നേരിട്ട സീസണ്‍ വിജയത്തോടെ അവസാനിപ്പിക്കാനായിരിക്കും തലയും സംഘവും ഇന്ന് ഇറങ്ങുന്നത്.