അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് വീഴ്‌ത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇക്കുറി കലാശപ്പോരിന് യോഗ്യത ഉറപ്പാക്കിയത്. അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനായി മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കളം നിറഞ്ഞത് ശുഭ്‌മാന്‍ ഗില്ലാണ്. സീസണിലെ മൂന്നാം സെഞ്ച്വറി ഗില്‍ അടിച്ചെടുത്തപ്പോള്‍ നിശ്ചിത 20 ഓവറില്‍ 233 റണ്‍സും നേടിയാണ് ഗുജറാത്ത് കളിയവസാനിപ്പിച്ചത്.
മത്സരത്തിന്‍റെ രണ്ടാം പകുതി ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ മോഹിത് ശര്‍മയ്‌ക്ക് അവകാശപ്പെട്ടത്. അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി മുംബൈയുടെ തോല്‍വി അതിവേഗമാക്കിയത് മോഹിത് ശര്‍മയാണ്. 2.2 ഓവറില്‍ 10 റണ്‍സ് മാത്രം വിക്കുകൊടുത്തായിരുന്നു മോഹിതിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം.
-
The dismissal that turned things back in Gujarat Titans' favour 🙌
— IndianPremierLeague (@IPL) May 26, 2023 " class="align-text-top noRightClick twitterSection" data="
Mohit Sharma now has three wickets as his side inch closer to victory 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/vkEHXqZkV3
">The dismissal that turned things back in Gujarat Titans' favour 🙌
— IndianPremierLeague (@IPL) May 26, 2023
Mohit Sharma now has three wickets as his side inch closer to victory 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/vkEHXqZkV3The dismissal that turned things back in Gujarat Titans' favour 🙌
— IndianPremierLeague (@IPL) May 26, 2023
Mohit Sharma now has three wickets as his side inch closer to victory 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/vkEHXqZkV3
234 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അഹമ്മദാബാദില്‍ ലഭിച്ചത്. ഇംപാക്‌ട് പ്ലെയറായി നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ നേഹല്‍ വധേരയെ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ നഷ്‌ടമായി.
Also Read: IPL 2023 | അമ്പമ്പോ ഇതെന്തൊരടി!... മിന്നല്‍ പിണരായി ശുഭ്‌മാന്‍ ഗില്‍; അഹമ്മദാബാദില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ഓപ്പണര്‍
മൂന്നാം ഓവറില്‍ രോഹിത് ശര്‍മയേയും (8) മുംബൈക്ക് നഷ്‌ടമായി. മുഹമ്മദ് ഷമി ആയിരുന്നു ആദ്യ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നാണ് പിന്നീട് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്.
-
Magical Mohit!
— IndianPremierLeague (@IPL) May 26, 2023 " class="align-text-top noRightClick twitterSection" data="
An outstanding five-wicket haul, giving away just 10-runs in a match-winning occasion 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/tkEJWkPY9w
">Magical Mohit!
— IndianPremierLeague (@IPL) May 26, 2023
An outstanding five-wicket haul, giving away just 10-runs in a match-winning occasion 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/tkEJWkPY9wMagical Mohit!
— IndianPremierLeague (@IPL) May 26, 2023
An outstanding five-wicket haul, giving away just 10-runs in a match-winning occasion 👏🏻👏🏻#TATAIPL | #Qualifier2 | #GTvMI pic.twitter.com/tkEJWkPY9w
14 പന്തില്‍ 43 റണ്‍സടിച്ച തിലക് വര്‍മയെ പവര്‍പ്ലേയുടെ അവസാന ഓവറില്‍ റാഷിദ് ഖാനും വീഴ്‌ത്തി. ജോഷുവ ലിറ്റിലിന് മുന്നില്‍ ക്രിസ് ഗ്രീനും വീണതോടെ മുംബൈ സമ്മര്‍ദത്തിലായി. ഈ സമയം മറുവശത്തുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിലായിരുന്നു മുംബൈയുടെ പ്രതീക്ഷ.
അര്‍ധസെഞ്ച്വറിയുമായി സൂര്യ താളം കണ്ടെത്തിയതോടെ ഗുജറാത്ത് ക്യാമ്പിലും ആശങ്ക. ഈ സമയത്താണ് മോഹിത് ശര്‍മ പന്തെറിയാനെത്തുന്നത്. പതിനഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ മോഹിതിനെ സിക്‌സര്‍ പറത്തിയായിരുന്നു സൂര്യ വരവേറ്റത്.
എന്നാല്‍, ഇതിനുള്ള മറുപടി ആ ഓവറില്‍ തന്നെ മോഹിത് നല്‍കി. ഓവറിലെ മൂന്നാം പന്തില്‍ സൂര്യ ബൗള്‍ഡ്. പിന്നീട് ഗുജറാത്തിന് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. സൂര്യ പുറത്താകുമ്പോള്‍ 14.3 ഓവറില്‍ 155-5 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്.
-
First GT 5️⃣-er, 2️⃣4️⃣ wickets this season 💙
— Gujarat Titans (@gujarat_titans) May 27, 2023 " class="align-text-top noRightClick twitterSection" data="
Mohit bhai is a ⭐#PhariAavaDe | #TATAIPL 2023 Playoffs | #GTvMI pic.twitter.com/4gZADQyWcb
">First GT 5️⃣-er, 2️⃣4️⃣ wickets this season 💙
— Gujarat Titans (@gujarat_titans) May 27, 2023
Mohit bhai is a ⭐#PhariAavaDe | #TATAIPL 2023 Playoffs | #GTvMI pic.twitter.com/4gZADQyWcbFirst GT 5️⃣-er, 2️⃣4️⃣ wickets this season 💙
— Gujarat Titans (@gujarat_titans) May 27, 2023
Mohit bhai is a ⭐#PhariAavaDe | #TATAIPL 2023 Playoffs | #GTvMI pic.twitter.com/4gZADQyWcb
16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്‌ടമായത്. സൂര്യയെ മടക്കിയ അതേ ഓവറില്‍ തന്നെ വിഷ്‌ണു വിനോദിനെയും മോഹിത് ശര്‍മ പുറത്താക്കി.
പതിനേഴാം ഓവറില്‍ വീണ്ടും മോഹിത് മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇക്കുറി ക്രിസ് ജോര്‍ഡനും പിയൂഷ് ചൗളയുമാണ് മോഹിതിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ വീണത്. ഇതോടെ 162-9 എന്ന നിലയിലേക്കും മുംബൈ വീണു.
പത്തൊന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ കുമാര്‍ കാര്‍ത്തികേയയെ മടക്കി ഗുജറാത്തിനെ ജയത്തിലെത്തിച്ചാണ് മോഹിത് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മുംബൈക്കെതിരായ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും മോഹിത് മൂന്നാം സ്ഥാനത്തേക്ക് എത്തി. 13 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റാണ് ഗുജറാത്ത് ബൗളര്‍ സ്വന്തമാക്കിയിട്ടുള്ളത്.