ETV Bharat / sports

IPL 2023 |'360 ഡിഗ്രി പ്ലെയര്‍, ഭാവി സൂപ്പര്‍ സ്റ്റാര്‍'; കന്നി സെഞ്ച്വറിക്ക് പിന്നാലെ ജയ്‌സ്വാളിന് പ്രശംസ മഴ - റോബിന്‍ ഉത്തപ്പ

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് യശസ്വി ജയ്‌സ്വാള്‍ ഐപിഎല്‍ കരിയറിലെ തന്‍റെ ആദ്യ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 62 പന്തില്‍ നിന്നും 124 റണ്‍സായിരുന്നു ജയ്‌സ്വാള്‍ അടിച്ചെടുത്തത്.

Michael Vaughan  Robin Uthappa  Yashasvi Jaiswal  IPL 2023  IPL  Rajasthan Royals  Mumbai Indians  യശസ്വി ജയ്‌സ്വാള്‍  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  മുംബൈ ഇന്ത്യന്‍സ്  റോബിന്‍ ഉത്തപ്പ  മൈക്കില്‍ വോണ്‍
IPL
author img

By

Published : May 1, 2023, 1:36 PM IST

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത് മത്സരത്തില്‍ ജയം പിടിച്ചത് മുംബൈ ഇന്ത്യന്‍സ് ആണെങ്കിലും ആരാധക മനം കവര്‍ന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആണ്. രാജസ്ഥാനായി ഓപ്പണാറായി ക്രീസിലെത്തിയ താരം വാങ്കഡെയില്‍ സെഞ്ച്വറിയടിച്ചാണ് കളം വിട്ടത്. ഐപിഎല്‍ കരിയറില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നുവിത്.

മുംബൈക്കെതിരെ 21 കാരന്‍ യശസ്വിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തിന് പിന്നാലെ താരത്തിന് പ്രശംസകളും ഒഴുകിയെത്തുകയാണ്. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖരാണ് ജയസ്വാളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി സെഞ്ച്വറിയടിച്ച ജയ്‌സ്വാള്‍ ഭാവിയില്‍ ഇന്ത്യക്ക് വേണ്ടിയും സെഞ്ച്വറികള്‍ അടിച്ചുകൂട്ടുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

വളരെ മനോഹരമായിരുന്നു അവന്‍റെ ബാറ്റിങ്. പ്രതിഭയുള്ള ഒരു താരമാണ് അവന്‍. ഇന്നലത്തെ അവന്‍റെ ഇന്നിങ്‌സ് വളരെ സ്‌പെഷ്യലായിരുന്നു. ഈ ഇന്നിങ്‌സ് വളരെക്കാലം ഓര്‍മിക്കപ്പെടും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവന്‍ ഇന്ത്യക്കായി കളിക്കും. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറികളും നേടും' വോണ്‍ പറഞ്ഞു.

ജയ്‌സ്വാള്‍ ഒരു 360 ഡിഗ്രി കളിക്കാരനാണെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് പുസ്‌തകത്തിലെ എല്ലാ ഷോട്ടുകളും ജയ്‌സ്വാള്‍ കളിക്കാറുണ്ട്. ഒരു മോഡേണ്‍ പ്ലയര്‍ കളിക്കുന്ന ഷോട്ടുകളും അവന്‍ അനായാസം കളിക്കും. മൈതാനത്തിന്‍റെ ഏത് വശത്തേക്കും പന്തെത്തിക്കാനുള്ള മൈന്‍ഡ്‌സെറ്റ് ഉള്ള താരം കൂടിയാണ് അവന്‍' വോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read : IPL 2023 | മുംബൈയിലെ ജയ്‌സ്വാള്‍ 'വിളയാട്ടം'; ജോസ്‌ ബട്‌ലറിന്‍റെ റെക്കോഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത 'സൂപ്പര്‍ സ്റ്റാര്‍' : മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ച ജയ്‌സ്വാളിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സൂപ്പര്‍ സ്റ്റാര്‍ യശസ്വി ജയ്‌സ്വാള്‍ ആയിരിക്കുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

'ഭയമൊന്നുമില്ലാതെയാണ് ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നത്. ബോളര്‍മാരെ അവന്‍ സമീപിക്കുന്ന രീതി വളരെ പ്രത്യേകതയുള്ളതാണ്. ഈ സീസണില്‍ മികച്ച നിരവധി പ്രകടനങ്ങള്‍ നടത്താന്‍ അവന് സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാള്‍ ഉറപ്പായും ജയ്‌സ്വാള്‍ ആയിരിക്കും' ഉത്തപ്പ വ്യക്തമാക്കി.

മുംബൈക്കെതിരായ സെഞ്ച്വറി പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യശസ്വി ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ജയ്‌സ്വാള്‍ ഇതുവരെ 9 ഇന്നിങ്‌സില്‍ നിന്നും 428 റണ്‍സാണ് അടിച്ചെടുത്തത്. 47.56 ശരാശരിയില്‍ റണ്‍സ് കണ്ടെത്തുന്ന ജയ്‌സ്വാള്‍ 159 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്. മൂന്ന് അര്‍ധസെഞ്ച്വറിയും യശസ്വി ജയ്‌സ്വാള്‍ ഇതുവരെ നേടിയിട്ടുണ്ട്.

Also Read : IPL 2023 | അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ഓര്‍മിപ്പിക്കുന്നത് പഴയകാലം : റോബിന്‍ ഉത്തപ്പ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.