ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിന്‍റെ വിധി മാറ്റിയെഴുതിയത് ഒരു ഓവറാണ്. മത്സരത്തിന്‍റെ പതിനാറാം ഓവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പടെ 31 റണ്‍സാണ് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പുരാനും ചേര്‍ന്ന് അടിച്ചെടുത്തത്. അഭിഷേക് ശര്‍മയായിരുന്നു ഈ ഓവര്‍ എറിഞ്ഞത്.
ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 15 ഓവര്‍ അവസാനിക്കുമ്പോള്‍ 114-2 എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ടീം കുതിച്ചത്. ഒടുവില്‍ നാല് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലഖ്‌നൗ ജയത്തിലേക്ക് എത്തുകയായിരുന്നു.
-
https://t.co/cgBU4wiSkz pic.twitter.com/21pddjmqIA
— IndianPremierLeague (@IPL) May 13, 2023 " class="align-text-top noRightClick twitterSection" data="
">https://t.co/cgBU4wiSkz pic.twitter.com/21pddjmqIA
— IndianPremierLeague (@IPL) May 13, 2023https://t.co/cgBU4wiSkz pic.twitter.com/21pddjmqIA
— IndianPremierLeague (@IPL) May 13, 2023
ഈ ഒരൊറ്റ ഓവര്‍കൊണ്ട് ഐപിഎല്ലില്‍ ഒരു നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും ഹൈദരാബാദ് ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മ ഇടം പിടിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയിലാണ് അഭിഷേകിന്‍റെ പേരും ചേര്‍ക്കപ്പെട്ടത്. ഈ നാണക്കേടിന്‍റെ പട്ടികയില്‍ ഇടം നേടുന്ന ആറാമത്തെ മാത്രം താരമാണ് അഭിഷേക് ശര്‍മ.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഒരു ബൗളര്‍ ഓരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യാഷ് ദയാല്‍ ആയിരുന്നു നേരത്തെ ഈ പട്ടികയില്‍ ഇടം പിടിച്ചത്. അഹമ്മദാബാദില്‍ കൊല്‍ക്കത്തയുടെ റിങ്കു സിങ് ആണ് യാഷ് ദയാലിനെ അഞ്ച് സിക്‌സര്‍ പറത്തിയത്.
-
.@SunRisers abhi shaken by Pooran Power 🙌 #SRHvLSG #TATAIPL #IPLonJioCinema #IPL2023 #EveryGameMatters | @LucknowIPL pic.twitter.com/wwAAqnGKVQ
— JioCinema (@JioCinema) May 13, 2023 " class="align-text-top noRightClick twitterSection" data="
">.@SunRisers abhi shaken by Pooran Power 🙌 #SRHvLSG #TATAIPL #IPLonJioCinema #IPL2023 #EveryGameMatters | @LucknowIPL pic.twitter.com/wwAAqnGKVQ
— JioCinema (@JioCinema) May 13, 2023.@SunRisers abhi shaken by Pooran Power 🙌 #SRHvLSG #TATAIPL #IPLonJioCinema #IPL2023 #EveryGameMatters | @LucknowIPL pic.twitter.com/wwAAqnGKVQ
— JioCinema (@JioCinema) May 13, 2023
Also Read : IPL 2023| ഓറഞ്ച് തോട്ടത്തില്‍ ലഖ്‌നൗ വിളവെടുത്തു; രാജസ്ഥാന് മുട്ടന്‍ പണി
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശിവം മാവിയും ഒരു ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയിരുന്നു. 2021ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേലും 2020 പഞ്ചാബ് കിങ്‌സിന്‍റെ ഷെല്‍ഡ്രോണ്‍ കോട്രലും ഒരു ഓവറില്‍ അഞ്ച് സിക്‌സ് വിട്ടുകൊടുത്തിട്ടുണ്ട്. 2012ല്‍ രാഹുല്‍ ശര്‍മയാണ് ഐപിഎല്ലില്‍ ആദ്യമായ് ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ അഭിഷേ്ക് ശര്‍മയ്‌ക്കെതിരെ അടി തുടങ്ങിയത് മാര്‍ക്കസ് സ്റ്റോയിനിസ് ആണ്. പതിനാറാം ഓവറിലെ ആദ്യ പന്ത് തന്നെ സ്റ്റോയിനിസ് അതിര്‍ത്തി കടത്തി. പിന്നാലെ അഭിഷേക് ഒരു വൈഡ് എറിയുകയായിരുന്നു.
ഇതേതുടര്‍ന്ന് വീണ്ടും എറിയേണ്ടി വന്ന രണ്ടാം പന്തും സ്റ്റോയിനിസ് ഗാലറിയിലെത്തിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച് ലഖ്‌നൗവിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ പുറത്തായി. പിന്നാലെ ക്രീസിലേക്കെത്തിയ നിക്കോളസ് പുരാന്‍ സ്റ്റോയിനിസ് നിര്‍ത്തിയടുത്ത് നിന്നാണ് തുടങ്ങിയത്.
നേരിട്ട ആദ്യ പന്ത് തന്നെ പുരാന്‍ സിക്‌സര്‍ പറത്തി. ഓവറിലെ അവസാന രണ്ട് പന്തും താരം ഗാലറിയിലെത്തിക്കുകയായിരുന്നു. ഈ ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ലഖ്‌നൗ ജയത്തിനടുത്തേക്ക് എത്തിയിരുന്നു.