ETV Bharat / sports

IPL 2023| 'ആ ക്രെഡിറ്റ് അമ്മയ്‌ക്ക്', കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 41 പന്ത് നേരിട്ട ഇഷാന്‍ കിഷന്‍ 75 റണ്‍സ് നേടിയാണ് പുറത്തായത്. കളിയിലെ താരവും ഇഷാനായിരുന്നു.

Ishan Kishan  IPL  IPL2023  Mumbai Indians  PBKSvMI  ഇഷാന്‍ കിഷന്‍  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്  രോഹിത് ശര്‍മ്മ
ISHAN KISHAN
author img

By

Published : May 4, 2023, 1:10 PM IST

മൊഹാലി: ഐപിഎല്‍ പതിനാറാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇന്നലെ 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയം പിടിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ വാങ്കഡെയില്‍ 213 റണ്‍സും പഞ്ചാബിനെതിരെ മൊഹാലിയില്‍ 215 റണ്‍സുമാണ് മുംബൈ വിജയകരമായി പിന്തുടര്‍ന്നത്. രാജസ്ഥാനെതിരെ അവസന ഓവറിലായിരുന്നു മുംബൈ ജയം പിടിച്ചത്.

എന്നാല്‍ പഞ്ചാബിലേക്ക് എത്തിയപ്പോള്‍ ഈ സ്ഥിതി മാറി. 7 പന്തും 6 വിക്കറ്റും ശേഷിക്കെ ഈ മത്സരത്തില്‍ മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിനൊപ്പം ഇഷാന്‍ കിഷന്‍റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്.

ഈ കളിയില്‍ 41 പന്ത് നേരിട്ട ഇഷാന്‍ കിഷന്‍ 75 റണ്‍സാണ് അടിച്ചെടുത്തത്. 7 ഫോറും നാല് സിക്‌സും ഇഷാന്‍റെ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. സീസണില്‍ ഇഷാന്‍ കിഷന്‍റെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു ഇത്.

മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായതും ഇഷാന്‍ കിഷനാണ്. ഇതിന് പിന്നാലെ തന്‍റെ കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യവും ഇഷാന്‍ വെളിപ്പെടുത്തി. തന്‍റെ വമ്പന്‍ അടിക്കുള്ള ക്രെഡിറ്റ് അമ്മയ്‌ക്കാണ് മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നല്‍കിയത്.

'ടി20 ക്രിക്കറ്റില്‍ ഫിറ്റ്‌നസ് വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നിരവധി മുതിര്‍ന്ന താരങ്ങള്‍ മാതൃകയായിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ക്കായി പരിശീലനത്തിനൊപ്പം വര്‍ക്ക് ഔട്ടും കഠിനമായി തന്നെ ചെയ്യണം.

കൂടാതെ വീട്ടില്‍ നിന്നും എന്താണ് നിങ്ങള്‍ കഴിക്കുന്നത് എന്നതും ഇതില്‍ പ്രധാനമാണ്. അതുകൊണ്ട് തന്നെ എന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് അമ്മയ്‌ക്കാണ്' ഇഷാന്‍ കിഷന്‍ പറഞ്ഞു. മത്സരം അവസാന ഓവറുകളിലേക്ക് നീട്ടികൊണ്ട് പോകാന്‍ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്‌ടപ്പെട്ടു. പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ ക്രിസ് ഗ്രീനെ കൂട്ട് പിടിച്ചായിരുന്നു ഇഷാന്‍ പവര്‍ പ്ലേയില്‍ ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

ഗ്രീന്‍ പുറത്തായതിന് പിന്നാലെ സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്നും ഇഷാന്‍ പഞ്ചാബ് ബോളര്‍മാരെ അടിച്ചുപറത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് മുംബൈ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഈ കൂട്ടുകെട്ട് മംബൈയെ ജയത്തിനരികിലെത്തിച്ചായിരുന്നു മടങ്ങിയത്.

മത്സരത്തില്‍ ജയം നേടിയതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തിയിരുന്നു. ബാറ്റിങ്ങില്‍ ഒരുപാട് ശക്തിയുള്ള ചെറിയ ഒരു മനുഷ്യനാണ് ഇഷാന്‍ കിഷന്‍. നെറ്റ്സില്‍ ഇഷാന്‍ പ്രാക്‌ടീസ് ചെയ്‌ത ഷോട്ടുകള്‍ മത്സരത്തിലും കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു.

ALSO READ: IPL 2023| 'ബൗളര്‍മാര്‍ക്ക് മേല്‍ നേടുന്ന ആധിപത്യം, അതാണ് അവന്‍റെ ശക്തി'; സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തില്‍ റോബിന്‍ ഉത്തപ്പ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.