ETV Bharat / sports

ഐപിഎല്‍ സെപ്റ്റംബറില്‍ ആരംഭിക്കും; ഫെെനല്‍ ഓക്ടോബര്‍ ആദ്യ വാരം? - ipl

സെപ്റ്റംബര്‍ 14ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ താരങ്ങള്‍ യുഎഇയിലെത്തും.

IPL  ഇന്ത്യൻ പ്രീമിയർ ലീഗ്  ബിസിസിഐ  യുഎഇ  uae  ipl  bcci
ഐപിഎല്‍ സെപ്റ്റംബറില്‍ ആരംഭിക്കും; ഫെെനല്‍ ഓക്ടോബര്‍ ആദ്യ വാരം?
author img

By

Published : May 25, 2021, 9:25 PM IST

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 18നോ 19നോ യുഎഇയിൽ ആരംഭിക്കുമെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സീസണില്‍ ശേഷിക്കുന്ന 31 മത്സരങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുന്ന വിധത്തിലാവും മറ്റ് ക്രമീകരണങ്ങള്‍ നടത്തുക. ഇതു പ്രകാരം ഒക്ടോബര്‍ ഒമ്പതിനോ പത്തിനോ അവും ഫെെനല്‍ നടക്കുകയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'എല്ലാ ഫ്രാഞ്ചെെസികളോടും ബി‌സി‌സി‌ഐ സംസാരിച്ചിട്ടുണ്ട്, സെപ്റ്റംബർ 18 മുതൽ 20 വരെയുള്ള തിയതികളില്‍ ആരംഭിക്കാം എന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ 18 ഒരു ശനിയാഴ്ചയും 19 ഞായറാഴ്ചയും ആയതിനാൽ, ഒരു വാരാന്ത്യ തീയതിയിൽ ഐപിഎല്‍ വീണ്ടും ആരംഭിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു' പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

also read: 'തടഞ്ഞ് നിര്‍ത്താന്‍ പ്രയാസം'; പന്തിനെക്കുറിച്ച് യുര്‍ഗെന്‍സണ്‍

സെപ്റ്റംബര്‍ 14ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ താരങ്ങള്‍ യുഎഇയിലെത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതോടെ വെസ്റ്റന്‍ഡീസ് താരങ്ങളും ടീമുകള്‍ക്കൊപ്പം ചേരും. ഇംഗ്ലണ്ടില്‍ നിന്നും വെസ്റ്റന്‍ഡീസില്‍ നിന്നും വരുന്ന താരങ്ങള്‍ക്ക് മൂന്ന് ദിവസത്തെ നിരീക്ഷണമുണ്ടാവുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.