ജയ്‌പൂർ : ഐപിഎൽ പോയിന്‍റ് പട്ടികയിലെ ആദ്യ നാലിൽ മടങ്ങിയെത്താൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നു. പ്ലേഓഫ് സ്വപ്‌നങ്ങൾ നിലനിർത്താൻ എത്തുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് സഞ്ജുവിനും സംഘത്തിനും ഇന്ന് എതിരാളികൾ. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ്‌മാൻസിങ് സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം.
അവസാനമത്സരത്തിൽ കൊൽക്കത്തയെ വീഴ്ത്തിയ രാജസ്ഥാൻ തുടർജയം തേടിയാണ് ഹോം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. മറുവശത്ത് അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വരവ്. പ്ലേഓഫിൽ ഇടം പിടിക്കാൻ ഇരു ടീമുകള്‍ക്കും ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമാണ്.
-
He asks, he delivers. 🫡🔥 pic.twitter.com/yzVZHfw4W6
— Rajasthan Royals (@rajasthanroyals) May 13, 2023 " class="align-text-top noRightClick twitterSection" data="
">He asks, he delivers. 🫡🔥 pic.twitter.com/yzVZHfw4W6
— Rajasthan Royals (@rajasthanroyals) May 13, 2023He asks, he delivers. 🫡🔥 pic.twitter.com/yzVZHfw4W6
— Rajasthan Royals (@rajasthanroyals) May 13, 2023
-
IPL fans right now: pic.twitter.com/SjyTAnJ7mF
— Rajasthan Royals (@rajasthanroyals) May 13, 2023 " class="align-text-top noRightClick twitterSection" data="
">IPL fans right now: pic.twitter.com/SjyTAnJ7mF
— Rajasthan Royals (@rajasthanroyals) May 13, 2023IPL fans right now: pic.twitter.com/SjyTAnJ7mF
— Rajasthan Royals (@rajasthanroyals) May 13, 2023
12 കളികളിൽ 12 പോയിന്‍റോടെ നിലവിൽ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിന് ഇന്ന് ആർസിബിയെ വീഴ്ത്തിയാൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താം. മറിച്ച് രാജസ്ഥാനെ തകർത്താൽ ഒരുസ്ഥാനം മെച്ചപ്പെടുത്തി ബാംഗ്ലൂരിന് ആറാം സ്ഥാനം പിടിക്കാം.
ജയ്‌സ്വാളില്‍ കണ്ണുംനട്ട് : തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അതിവേഗം ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍ നിരയില്‍ ഇന്നും ശ്രദ്ധാകേന്ദ്രം. അവസാന മത്സരത്തിലെ തകര്‍പ്പനടികള്‍ താരം ഇന്നും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നിര്‍ഭാഗ്യം കൊണ്ട് അവസാന മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് പുറത്തായെങ്കിലും ജോസ് ബട്‌ലര്‍ റണ്‍സ് അടിക്കുന്നതും ടീമിന് ആശ്വാസമാണ്. നായകന്‍ സഞ്‌ജു സാംസണും ഫോമിലാണ്.
അവസാന രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ നായകന്‍റെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകിയിരുന്നു. ഇന്ന് ബാംഗ്ലൂരിനെതിരായ ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ അവസാന മത്സരങ്ങളിലെ പ്രകടനം സഞ്‌ജു ആവര്‍ത്തിച്ചാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും.
-
Slinga Malinga - cool as a cucumber under pressure! 🥶#IPL2023 | @DettolIndia pic.twitter.com/ABRnWYeYov
— Rajasthan Royals (@rajasthanroyals) May 12, 2023 " class="align-text-top noRightClick twitterSection" data="
">Slinga Malinga - cool as a cucumber under pressure! 🥶#IPL2023 | @DettolIndia pic.twitter.com/ABRnWYeYov
— Rajasthan Royals (@rajasthanroyals) May 12, 2023Slinga Malinga - cool as a cucumber under pressure! 🥶#IPL2023 | @DettolIndia pic.twitter.com/ABRnWYeYov
— Rajasthan Royals (@rajasthanroyals) May 12, 2023
-
RR v RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 14, 2023 " class="align-text-top noRightClick twitterSection" data="
Captain Faf and the leadership group’s pep talk, opposition watch, team combinations and more, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/cSo1fgBu2k
">RR v RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 14, 2023
Captain Faf and the leadership group’s pep talk, opposition watch, team combinations and more, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/cSo1fgBu2kRR v RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 14, 2023
Captain Faf and the leadership group’s pep talk, opposition watch, team combinations and more, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/cSo1fgBu2k
ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ രാജസ്ഥാന്‍ മധ്യനിരയില്‍ മികവ് തെളിയിച്ചവരാണ്. ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന്‍റെ സാന്നിധ്യവും രാജസ്ഥാന്‍ മിഡില്‍ ഓര്‍ഡറിനെ കരുത്തുറ്റതാക്കുന്നു. യുസ്‌വേന്ദ്ര ചാഹല്‍ ബൗളിങ്ങില്‍ താളം കണ്ടെത്തിയതും ടീമിന് ആശ്വാസം. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മലയാളി പേസര്‍ കെഎം ആസിഫിന് ഇന്നും ടീമില്‍ അവസരം ലഭിക്കാനാണ് സാധ്യത.
തലവേദനയായി തല്ലുവാങ്ങിക്കൂട്ടുന്ന ബോളര്‍മാര്‍ : തുടര്‍ തോല്‍വികളില്‍ പൊറുതിമുട്ടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവസാനം കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ജയം പിടിക്കാനായത്. ഇനി ഒരു തോല്‍വി വീണ്ടും ആദ്യ കിരീടമെന്ന ആര്‍സിബിയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ക്കും.
വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. റണ്‍സടിക്കാത്ത മധ്യനിരയും റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളര്‍മാരും ടീമിന് തലവേദനയാണ്. അവസാന രണ്ട് മത്സരങ്ങളിലും 180ന് മുകളില്‍ റണ്‍സടിച്ചിട്ടും ആര്‍സിബിക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.
-
Bossman 🤝 Hometown boy
— Royal Challengers Bangalore (@RCBTweets) May 13, 2023 " class="align-text-top noRightClick twitterSection" data="
Mapping out maneuvers for the match! 🗣🔥#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/NIl7yG47nu
">Bossman 🤝 Hometown boy
— Royal Challengers Bangalore (@RCBTweets) May 13, 2023
Mapping out maneuvers for the match! 🗣🔥#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/NIl7yG47nuBossman 🤝 Hometown boy
— Royal Challengers Bangalore (@RCBTweets) May 13, 2023
Mapping out maneuvers for the match! 🗣🔥#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/NIl7yG47nu
-
Planning our moves for tomorrow's encounter! 🧮
— Royal Challengers Bangalore (@RCBTweets) May 13, 2023 " class="align-text-top noRightClick twitterSection" data="
Think Tank in deep discussion 💭#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/Ghh4yLM5nk
">Planning our moves for tomorrow's encounter! 🧮
— Royal Challengers Bangalore (@RCBTweets) May 13, 2023
Think Tank in deep discussion 💭#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/Ghh4yLM5nkPlanning our moves for tomorrow's encounter! 🧮
— Royal Challengers Bangalore (@RCBTweets) May 13, 2023
Think Tank in deep discussion 💭#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/Ghh4yLM5nk
മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ് എന്നീ പ്രധാന ബൗളര്‍മാരെല്ലാം തല്ലുവാങ്ങിക്കൂട്ടുന്നത് പതിവാണ്. രാജസ്ഥാന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കെതിരെ ബൗളര്‍മാര്‍ മികവിലേക്ക് ഉയര്‍ന്നാലേ ബാംഗ്ലൂരിന് ഇന്ന് രക്ഷയുണ്ടാകൂ.
Also Read : IPL 2023 | സ്റ്റോയിനിസും പുരാനും പഞ്ഞിക്കിട്ടു, അഭിഷേക് ശര്‍മ നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍
ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഇരു ടീമുകളും നേരത്തെ ചിന്നസ്വാമിയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു ജയം. 7 റണ്‍സിനായിരുന്നു അന്ന് സഞ്‌ജുവും സംഘവും ആര്‍സിബിയോട് പരാജയപ്പെട്ടത്.