ETV Bharat / sports

IPL 2022 | സൂപ്പർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് ടോസ് ; ബൗളിങ് തെരഞ്ഞെടുത്തു

അവസാന മത്സരങ്ങളിൽ തോറ്റ ഇരു ടീമുകളും ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്താനുറച്ചാവും കളത്തിലിറങ്ങുക

ipl today  Rajasthan Royals vs Kolkata Knight Riders  ഐപിഎൽ സ്കോർ  ipl update  ഐപിഎൽ സൂപ്പർ പോരാട്ടം
15051193_thumbnail_3x2_ipl
author img

By

Published : Apr 18, 2022, 7:25 PM IST

Updated : Apr 18, 2022, 7:35 PM IST

മുംബൈ: ഐപിഎൽ കൊൽക്കത്ത രാജസ്ഥാൻ ആവേശ പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുത്തു.മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് കളത്തിറങ്ങുന്നത്. ട്രെന്റ് ബോൾട്ട് ടീമിൽ തിരിച്ചെത്തിയപ്പോൾ കരുണ്‍ നായർ, ഒബെഡ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

ബോളിങ് നിരയിൽ മാറ്റം വരുത്തിയ കൊൽക്കത്ത ടീമില്‍ ശിവം മാവി ഇടം പിടിച്ചു. അവസാന മത്സരങ്ങളിൽ തോറ്റ ഇരു ടീമുകളും ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്താനുറച്ചാവും കളത്തിലിറങ്ങുക എന്നതുറപ്പാണ്. ഓപ്പണർ വെങ്കിടേഷ് അയ്യർ ഫോം കണ്ടെത്താൻ വിഷമിക്കുന്നത് കൊൽക്കത്തയ്ക്ക് തലവേദനയാണ്. ഓസ്ട്രേലിയൻ സൂപ്പർ താരം ആരോണ്‍ ഫിഞ്ച് ടീമിലേക്ക് എത്തിയെങ്കിലും കഴിഞ്ഞ കളിയിൽ നിറം മങ്ങിയിരുന്നു.

ALSO READ IPL 2022 | സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

കരുത്തരയായ ബൗളിങ് നിര തുടർച്ചയായി വീഴ്‌ചകള്‍ വരുത്തുന്നതും കൊൽക്കത്തയ്ക്ക് പേടി സ്വപ്‌നമാണ്. മറുവശത്ത് അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് രാജസ്ഥാൻ. ജോസ് ബട്‌ലര്‍ ഭേദപ്പെട്ട ഫോമില്‍ തുടരുന്നത് ടീമിന് കരുത്താണ്. എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസണും ദേവദത്ത് പടിക്കലും സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്.

Last Updated : Apr 18, 2022, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.