ETV Bharat / sports

IPL 2023 | 'വാങ്കഡെയില്‍ നിന്ന് ഏകനയിലേക്ക്'; പ്ലേഓഫില്‍ ഇടം പിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗവിന് ഇന്ന് നിര്‍ണായകം - ഏകന സ്റ്റേഡിയം

ബൗളര്‍മാരുണ്ടാക്കുന്ന തലവേദന വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് മറികടക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ ഫോമാണ് മുംബൈയുടെ കരുത്ത്

IPL 2023  IPL  LSG vs MI  LSG vs MI Match Preview  IPL Today  Lucknow Super Giants  Mumbai Indians  Rohit Sharma  മുംബൈ ഇന്ത്യന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഐപിഎല്‍  ഏകന സ്റ്റേഡിയം  സൂര്യകുമാര്‍ യാദവ്
IPL
author img

By

Published : May 16, 2023, 9:59 AM IST

ലഖ്‌നൗ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളിലുള്ള രണ്ട് ടീമുകള്‍ക്കും പ്ലേഓഫില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യം.

ഇരു ടീമുകളും 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന് 14 പോയിന്‍റുകളും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 13 പോയിന്‍റുകളുമാണ് നിലവില്‍. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കാം.

മുംബൈയെ വീഴ്‌ത്തിയാല്‍ ലഖ്‌നൗവിന് പ്ലേഓഫിനടുത്തേക്ക് ഒരുപടി കൂടി അടുക്കാം. ഇന്നത്തെ മത്സരത്തില്‍ തോല്‍വിയാണ് ഫലമെങ്കില്‍ ക്രുനാല്‍ പാണ്ഡ്യക്കും സംഘത്തിനും പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമാകില്ല. ഈ സീസണില്‍ ലഖ്‌നൗ മുംബൈ ടീമുകള്‍ മുഖാമുഖം വരുന്ന ആദ്യ മത്സരം കൂടിയാണിത്.

'എക്‌സ് ഫാക്‌ടര്‍' സൂര്യകുമാര്‍ യാദവ്: ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഫോമിലാണ് മുംബൈ ഇന്ത്യന്‍സ്. അവസാനം കളിച്ച 5 കളികളില്‍ നാലിലും രോഹിത്തും സംഘവും ജയിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്‍ചാമ്പ്യന്മാരായ മുംബൈ ലഖ്‌നൗവിനെ നേരിടാന്‍ ഒരുങ്ങുന്നത്.

സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് കരുത്തിലാണ് മുംബൈയുടെ കുതിപ്പ്. ഇഷാന്‍ കിഷന്‍, ക്രിസ് ഗ്രീന്‍, നേഹല്‍ വധേര, ടിം ഡേവിഡ് എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വാസമാണ്. നായകന്‍ രോഹിത് ശര്‍മ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ മുംബൈ ഡബിള്‍ സ്‌ട്രോങ്ങാകും.

Also Read : IPL 2023 | 'രണ്ട് റണ്‍സും നാല് വിക്കറ്റും' ; ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ന്നടിഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ അവസാന ഓവര്‍ : വീഡിയോ

വാങ്കഡെയിലെ ബാറ്റിങ് പിച്ചില്‍ നിന്ന് ലഖ്‌നൗവില്‍ സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചിലേക്കുള്ള മാറ്റം മുംബൈ ബാറ്റര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. ബൗളര്‍മാരുടെ മോശം പ്രകടനമാണ് ടീമിന് ആശങ്ക. എന്നാല്‍ ബൗളര്‍മാര്‍ സൃഷ്‌ടിക്കുന്ന ഈ തലവേദന ബാറ്റിങ്ങിലൂടെ മറികടക്കാന്‍ അവര്‍ക്കാകുന്നുണ്ട്.

കുരുക്കൊരുക്കാന്‍ ലഖ്‌നൗ : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന മത്സരത്തില്‍ ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. സൂപ്പര്‍ ബാറ്റിങ് നിരയാണ് ലഖ്‌നൗവിന്‍റെ കരുത്ത്. ക്വിന്‍റൺ ഡി കോക്ക്, കെയില്‍ മേയഴ്‌സ് എന്നിവര്‍ മികച്ച രീതിയില്‍ അവര്‍ക്കായി ഇന്നിങ്‌സ് തുടങ്ങേണ്ടതുണ്ട്.

Also Read : IPL 2023 | ആര്‍ക്കും മറികടക്കാന്‍ കഴിയില്ല, ഞങ്ങള്‍ ക്വാളിഫയറില്‍ കളിക്കാന്‍ അര്‍ഹര്‍ : ഹാര്‍ദിക് പാണ്ഡ്യ

മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പുരാനും റണ്‍സ് അടിച്ചുകൂട്ടുന്നത് ടീമിന് ആശ്വാസമാണ്. കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ പ്രേരക് മങ്കാദിന്‍റെ ബാറ്റില്‍ നിന്ന് ഇന്നും ടീം റണ്‍സ് പ്രതീക്ഷിക്കുന്നു. ഏകന സ്റ്റേഡിയത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയിയുടെ ബൗളിങ്ങിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്രതീക്ഷ.

കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും രണ്ട് പ്രാവശ്യം ഏറ്റുമുട്ടിയിരുന്നു. അന്ന് ലഖ്‌നൗവിന് മുംബൈക്കെതിരെ രണ്ട് കളിയിലും ജയം പിടിക്കാനായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.