ETV Bharat / sports

'ഐപിഎല്ലില്‍ തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ടീം ഇതാണ്'; വിലയിരുത്തലുമായി ഗവാസ്കര്‍ - സുനില്‍ ഗാവസ്‌കര്‍

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെല്ലാം മികച്ച ഫോമിലാണ്. ബാറ്റ് ചെയ്യുന്നതിനൊപ്പം പന്തെറിയാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കഴിയുന്നുണ്ട്.

sunil gavaskar  mumbai indians  മുംബൈ ഇന്ത്യന്‍സ്  സുനില്‍ ഗാവസ്‌കര്‍  ഐപിഎല്‍
ഐപിഎല്ലില്‍ തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ടീം ഇതാണ്; വിലയിരുത്തലുമായി സുനില്‍ ഗാവസ്‌കര്‍
author img

By

Published : Mar 30, 2021, 10:52 PM IST

മുംബെെ: ഐപിഎല്ലിന്‍റെ 14ാം സീസണില്‍ തോല്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയാസമുള്ള ടീം മുംബൈ ഇന്ത്യന്‍സാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. മുംബെെ ടീമിലെ കളിക്കാരുടെ ഫോമിനെ വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ നല്ല പ്രകടനമാണ് പുറത്തെടുത്തത്.

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെല്ലാം മികച്ച ഫോമിലാണ്. ബാറ്റ് ചെയ്യുന്നതിനൊപ്പം പന്തെറിയാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കഴിയുന്നുണ്ട്. ക്രുണാല്‍ പാണ്ഡ്യയും ഫോമിലാണ്. ഇത് മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്കും ഗുണകരമാകുമെന്നും മുന്‍ താരം വ്യക്തമാക്കി.

അതേസമയം ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവുമെത്തുന്നത്. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ കിരീടം നേടിയ ടീം തീര്‍ച്ചയായും ഹാട്രിക് നേടുമെന്ന് തന്നെയാണ് ആരാധക പക്ഷം. ഏപ്രിൽ ഒമ്പതിനാണ് ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.