ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തോടെ ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മിന്നും തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സ് കുറിച്ചത്. ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും ജയിച്ച് കയറിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നേടിയ 203 റണ്‍സിന് മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.
- — IPLT20 Fan (@FanIplt20) April 2, 2023 " class="align-text-top noRightClick twitterSection" data="
— IPLT20 Fan (@FanIplt20) April 2, 2023
">— IPLT20 Fan (@FanIplt20) April 2, 2023
ബാറ്റിങ്ങിലും ബോളിങ്ങിലും ആധികാരികത പുലര്‍ത്തിയായിരുന്നു കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ മത്സരം പിടിച്ചത്. രാജസ്ഥാന്‍റെ ഫീല്‍ഡിങ്ങിനിടെ കളിക്കളത്തിലുണ്ടായ രസകരമായ ഒരു സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബോള്‍ ചെയ്യാന്‍ തനിക്ക് അവസരം നല്‍കാമോയെന്ന് രാജസ്ഥാന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ക്യാപ്റ്റന്‍ സഞ്‌ജുവിനോട് ചോദിക്കുകയായിരുന്നു.
സഞ്ജുവിന്‍റെ മറുപടിയെന്തെന്ന് വ്യക്തമാകുന്നില്ലെങ്കിലും താരത്തിന്‍റെ പ്രതികരണത്തില്‍ ചിരിക്കുന്ന ബട്‌ലറെയും വീഡിയോയില്‍ കാണാം. എന്നിരുന്നാലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബട്‌ലര്‍ക്ക് ബോളെറിയാന്‍ അവസരം ലഭിച്ചിരുന്നില്ല. നേരത്തെ, ബാറ്റു ചെയ്യാനിറങ്ങിയപ്പോള്‍ വെടിക്കെട്ട് പ്രകടനമായിരുന്നു ബട്‌ലര്‍ നടത്തിയത്.
22 പന്തില്‍ നിന്നും 54 റണ്‍സ് അടിച്ചെടുത്തായിരുന്നു താരം തിരിച്ച് കയറിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്സ്. താരത്തെ കൂടാതെ യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ എന്നിവരും രാജസ്ഥാനായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. യശസ്വി ജയ്‌സ്വാള്‍ 37 പന്തില്‍ 54 റണ്‍സ് എടുത്തപ്പോള്‍ 32 പന്തില്‍ 55 റണ്‍സാണ് രാജസ്ഥാന്‍ നായകന്‍ നേടിയത്.
മറുപടിക്കിറങ്ങിയ ഹൈദരാബാദിനെ രാജസ്ഥാന്‍ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തിയിരുന്നു.
32 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അബ്‌ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. ഇംപാക്‌ട് പ്ലെയറായാണ് ജമ്മു കശ്‌മീര്‍ താരത്തെ ഹൈദരാബാദ് കളത്തിലെത്തിച്ചത്. ആദ്യ ഓവറില്‍ തന്നെ ട്രെന്‍റ് ബോള്‍ട്ട് ഹൈദരാബാദിന്‍റെ ബോള്‍ട്ട് ഇളക്കിയിരുന്നു. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി എന്നീ താരങ്ങളെ സംപൂജ്യരായാണ് ബോള്‍ട്ട് തിരിച്ച് കയറ്റിയത്.
ഹാരി ബ്രൂക്ക് (13), വാഷിങ്‌ടണ്‍ സുന്ദര്‍ (1) , ഗ്ലെന്‍ ഫിലിപ്‌സ് (8), മായങ്ക് അഗര്‍വാള്‍ (23 പന്തില്‍ 27), ആദില്‍ റഷീദ് (13 പന്തില്‍ 18), ഭുവനേശ്വര്‍ കുമാര്‍ (10 പന്തില്‍ 6 ) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. അബ്‌ദുല്‍ സമദിനൊപ്പം ഉമ്രാന്‍ മാലിക്കും പുറത്താവാതെ നിന്നു. 8 പന്തില്‍ 19 റണ്‍സായിരുന്നു ഉമ്രാന്‍റെ സമ്പാദ്യം.
ALSO READ: IPL 2023 | ചരിത്രത്തിലാദ്യം; കോലിയെ പിന്നിലാക്കി വമ്പന്‍ റെക്കോഡുമായി സഞ്‌ജു സാംസണ്‍