ETV Bharat / sports

IPL 2023| 'മൈതാനത്തിന് പുറത്തുള്ളവര്‍ പറയുന്നത് അവരുടെ അഭിപ്രായം'; തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് വിരാട് കോലി - വിരാട് കോലി സെഞ്ച്വറി

ഐപിഎല്‍ പതിനാറാം പതിപ്പില്‍ സ്‌ട്രൈക്ക് റേറ്റിന്‍റെ പേരിലാണ് വിരാട് കോലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഇതില്‍ താരത്തിന്‍റെ പ്രതികരണം.

virat kohli  IPL 2023  IPL  srh vs rcb  virat kohli response to criticism  Virat kohli century against srh
Virat Kohli
author img

By

Published : May 19, 2023, 1:35 PM IST

ഹൈദരാബാദ്: ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതല്‍ തന്നെ വിരാട് കോലിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ഉയര്‍ന്ന് കേട്ട പഴികളെയെല്ലാം ഗാലറിയിലെത്തിച്ചുകൊണ്ടായിരുന്നു ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കോലി റണ്‍സടിച്ചുകൂട്ടി മറുപടി നല്‍കിയത്. ഭുവനേശ്വര്‍ കുമാറിനെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി റണ്‍വേട്ട തുടങ്ങിയ താരം അതേ ബോളറെ തന്നെ മിഡ്‌വിക്കറ്റില്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി ആഘോഷിച്ച ശേഷമാണ് പുറത്തായത്.

സണ്‍റൈസേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ 63 പന്തില്‍ 100 അടിച്ച വിരാട് കോലിയാണ് പ്ലേഓഫ് മോഹങ്ങള്‍ നിലനിര്‍ത്താന്‍ ഇറങ്ങിയ ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ മത്സരത്തില്‍ 158.73 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്‌ത കോലി 12 ഫോറും നാല് സിക്‌സും നേടിയിരുന്നു. ക്ലാസിക് ഷോട്ടുകളിലൂടെയായിരുന്നു കോലി മത്സരത്തില്‍ ഓരോ റണ്‍സും കണ്ടെത്തിയത്.

ഹൈദരാബാദിനെതിരായ മത്സരശേഷം സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അതിന് മറുപടി നല്‍കാനും വിരാട് കോലി തയ്യാറായിരുന്നു. പുറത്ത് ഉള്ളവര്‍ പറയുന്നത് എന്താണെന്ന് ചിന്തിക്കാറില്ല. ഓരോ മത്സരത്തിലെയും ആദ്യ പന്ത് മുതല്‍ തന്നെ റണ്‍സടിക്കാനാണ് താന്‍ ശ്രമിക്കാറുള്ളത് എന്നായിരുന്നു കോലിയുടെ പ്രതികരണം.

'കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് എനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്‌സില്‍ ഉള്‍പ്പടെ നടത്തിയ പരിശീലനം തിരിച്ചുവരവിന് അവസരമൊരുക്കി. അതുകൊണ്ട് തന്നെ മത്സരത്തില്‍ ഒരു ഇംപാക്‌ട് ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.

Also Read : IPL 2023 | ഹൈദരാബാദിനെതിരായ സെഞ്ച്വറി, വിരാട് കോലിക്ക് പ്രശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ള മുന്‍താരങ്ങള്‍

ബൗളര്‍മാരെ കടന്നാക്രമിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. സീസണില്‍ നേരത്തെയും അതുപോലെ കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യമായ സമയത്താണ് ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്.

ഇതെന്‍റെ ആറാമത്തെ ഐപിഎല്‍ സെഞ്ച്വറിയാണ്. അതിന്‍റെ ക്രെഡിറ്റ് സ്വന്തമായെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ ഇപ്പോള്‍ തന്നെ ഒരുപാട് സമ്മര്‍ദത്തിലാണ്.

എന്‍റെ ബാറ്റിങ്ങിനെ കുറിച്ച് പുറത്ത് ആരെങ്കിലും എന്തെങ്കിലും പറയുന്നതിനെ ഞാന്‍ കാര്യമാക്കുന്നില്ല. കാരണം, അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്', കോലി വ്യക്തമാക്കി. ഹൈദരാബാദിനെതിരായ സെഞ്ച്വറിയോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും വിരാട് കോലിയെത്തി.

13 മത്സരങ്ങളില്‍ നിന്നും 44.83 ശരാശരിയില്‍ 538 റണ്‍സാണ് കോലി ഇതുവരെ നേടിയത്. 1 സെഞ്ച്വറിക്ക് പുറമെ 6 അര്‍ധസെഞ്ച്വറിയും താരം ഇതുവരെ നേടിയിട്ടുണ്ട്. അതേസമയം ഹൈദരാബാദിനെതിരായ ജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി. ശേഷിക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ഇനി നേരിടാനുള്ളത്.

Also Read : IPL 2023| 'യൂണിവേഴ്‌സല്‍ ബോസിനൊപ്പം ഇനി കിങ് കോലിയും'; സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ മുന്നിലെത്തി വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.