ETV Bharat / sports

'ആ പാവം പയ്യന്‍റെ കാര്യത്തില്‍ ഒരല്‍പ്പം ക്ഷമ കാണിക്കണം'; ഡല്‍ഹി താരത്തെ പിന്തുണച്ച് സൗരവ് ഗാംഗുലി - റിഷഭ്‌ പന്ത്

മോശം വിക്കറ്റ് കീപ്പിങ്ങിന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് താരം സര്‍ഫറാസ് ഖാനെ പിന്തുണച്ച് ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്‌ടര്‍ സൗരവ് ഗാംഗുലി.

IPL 2023  IPL  Sourav Ganguly defends Sarfaraz Khan  Sourav Ganguly on Sarfaraz Khan  Sourav Ganguly  Sarfaraz Khan  delhi capitals  delhi capitals vs lucknow super giants  lucknow super giants  ഐപിഎല്‍  സര്‍ഫറാസ് ഖാന്‍  സൗരവ് ഗാംഗുലി  ഡല്‍ഹി ക്യാപിറ്റല്‍സ്  റിഷഭ്‌ പന്ത്  Rishabh pant
സര്‍ഫറാസ് വിമര്‍ശകരോട് സൗരവ് ഗാംഗുലി
author img

By

Published : Apr 4, 2023, 3:47 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) നിലവിലെ സീസണിലെ ഏറ്റവും വലിയ ചര്‍ച്ച വിഷയങ്ങിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ്‌ പന്തിന്‍റെ അഭാവമാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ നഷ്‌ടയമായ പന്തിന് പകരം ഡേവിഡ് വാര്‍ണര്‍ക്ക് ഫ്രാഞ്ചൈസി ക്യാപ്റ്റന്‍സി കൈമാറിയിരുന്നു. വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചതാവട്ടെ യുവതാരം സര്‍ഫറാസ് ഖാനാണ്.

നേരത്തെ ആഭ്യന്തര തലത്തില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് സര്‍ഫറാസ് വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ളത്. ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ ഡല്‍ഹിയുടെ വിക്കറ്റ് കാത്ത സര്‍ഫറാസ് ഖാന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. നിരവധി പിഴവുകളാണ് താരത്തില്‍ നിന്നുണ്ടായത്. ഇതോടെ കനത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും 25കാരന് നേരെ ഉയര്‍ന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് ഡയറക്‌ടറും ഇന്ത്യയുടെ മുന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി. സര്‍ഫറാസിന്‍റെ കാര്യത്തില്‍ അല്‍പം ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലിക്ക് വിമര്‍ശകരോട് പറയാനുള്ളത്. ഐപിഎല്ലില്‍ വെറും 20 ഓവറുകള്‍ മാത്രമാണ് സര്‍ഫറാസ് വിക്കറ്റിന് പിന്നില്‍ നിന്നതെന്നും, ഈ ചുരുങ്ങിയ സമയത്തില്‍ താരത്തെ വിലയിരുത്താന്‍ ആയിട്ടില്ലെന്നും ബിസിസിഐ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന ഗാംഗുലി പറഞ്ഞു.

"ഭൂരിപക്ഷം ടീമുകളും ബാറ്റ് ചെയ്യാൻ കഴിവുള്ള കീപ്പർമാരെയാണ് നോക്കുന്നത്. കാരണം അതൊരു ഓൾറൗണ്ടർ പൊസിഷനാണ്. സർഫറാസ് വിജയ്‌ ഹസാരെ ട്രോഫിയില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് വിക്കറ്റ് കീപ്പ് ചെയ്‌തിട്ടുള്ളത്. ഐപിഎല്ലിലാവട്ടെ ആ.. പാവം പിടിച്ച പയ്യന്‍ വെറും 20 ഓവറുകള്‍ മാത്രമാണ് കീപ്പറായത്.

ഇത്ര പെട്ടന്ന് അവന്‍റെ കാര്യത്തില്‍ ഒരു വിധി പറയുന്നത് ശരിയല്ല. അടിസ്ഥാനപരമായ ചിന്ത എന്തെന്ന് വച്ചാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ്‌ പന്ത് ഞങ്ങളോടൊപ്പം ഇല്ല എന്നതാണ്". ഗാംഗുലി പറഞ്ഞു.

എല്ലാ ടീമുകളും അവരുടെ കീപ്പർമാരായി ശക്തരായ ബാറ്റർമാരെയാണ് നോക്കുന്നതെന്ന് നിലവിലെ സീസണിലെ ഉദാഹരണങ്ങൾ സഹിതം ഗാംഗുലി സമര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഡൽഹി ക്യാപിറ്റില്‍സ് വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ കെഎല്‍ രാഹുലുണ്ട്. നിക്കോളാസ് പുരാനാണ് വിക്കറ്റ് കീപ്പറാവുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ കീപ്പര്‍ എംഎസ്‌ ധോണിയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മറ്റ് എല്ലാ ഫ്രാഞ്ചൈസികളും ബാറ്റുകൊണ്ട് നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന താരത്തെയാണ് കീപ്പറാക്കാന്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ക്ക് വ്യത്യസ്‌ത ഓപ്‌ഷനുകള്‍ പരീക്ഷിക്കാം. അതുകൊണ്ടാണ് രാഹുലുണ്ടായിട്ടും പുരാന്‍ കീപ്പ് ചെയ്യുന്നത്. ഞാന്‍ നായകനായിരുന്നപ്പോള്‍ ദ്രാവിഡിനെയാണ് വിക്കറ്റിന് പിന്നില്‍ നിര്‍ത്തിയത്. ആ പ്രവണത തുടരുന്നു, കാരണം ഇതുവഴി നിങ്ങള്‍ക്ക് ഒരു അധിക ബാറ്റിങ് ഓപ്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു". സൗരവ് ഗാംഗുലി വ്യക്തമാക്കി.

ALSO READ: IPL 2023 | ആരാധകര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കാന്‍ റിഷഭ് പന്തും ; ക്യാപിറ്റല്‍സ് - ടൈറ്റന്‍സ് പോരാട്ടം കാണാന്‍ താരമെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.